Jeremiah 51:45 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ ജനമേ, ബാബിലോണിന്‍റെ മധ്യത്തില്‍നിന്നു പുറത്തുപോകുവിന്‍; സര്‍വേശ്വരന്‍റെ ഉഗ്രകോപത്തില്‍നിന്നു രക്ഷപെടുവിന്‍. അക്രമം ദേശത്തു നടക്കുന്നു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ ജനമേ, അതിന്റെ നടുവിൽനിന്നു പുറപ്പെടുവിൻ; യഹോവയുടെ ഉഗ്രകോപത്തിൽനിന്നു നിങ്ങൾ ഓരോരുത്തൻ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊൾവിൻ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ ജനമേ, അതിന്റെ നടുവിൽനിന്നു പുറപ്പെട്ടുവരുവിൻ; യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് നിങ്ങൾ ഓരോരുത്തൻ അവനവന്റെ പ്രാണനെ രക്ഷിച്ചുകൊള്ളുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ ജനമേ, അതിന്‍റെ നടുവിൽനിന്ന് പുറപ്പെടുവിന്‍; യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ പ്രാണനെ രക്ഷിച്ചുകൊള്‍വിന്‍.
Malayalam Bible POC-ML 2013
എന്‍െറ ജനമേ, അവളുടെ അടുത്തുനിന്ന്‌ ഓടിയകലുവിന്‍! കര്‍ത്താവിന്‍െറ ഉഗ്രകോപത്തില്‍ നിന്നു ജീവന്‍ രക്‌ഷിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്റെ ജനമേ, അവളിൽനിന്ന് പുറത്തുവരിക! ജീവരക്ഷയ്ക്കായി ഓടിപ്പോകുക! യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് രക്ഷപ്പെട്ടുകൊൾക.