Jeremiah 51:50 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വാളില്‍നിന്നു രക്ഷപെട്ടവരേ, നില്‌ക്കാതെ ഓടുവിന്‍; വിദൂരദേശത്തുനിന്നു സര്‍വേശ്വരനെ ഓര്‍ക്കുവിന്‍; യെരൂശലേം നിങ്ങളുടെ ഓര്‍മയില്‍ ഉണ്ടായിരിക്കട്ടെ. നിന്ദാവചനം കേട്ടു ഞങ്ങള്‍ ലജ്ജിതരായിരിക്കുന്നു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വാളിന്നു ഒഴിഞ്ഞുപോയവരേ, നില്ക്കാതെ ചെല്ലുവിൻ; ദൂരത്തുനിന്നു യഹോവയെ ഓർപ്പിൻ; യെരൂശലേം നിങ്ങൾക്കു ഓർമ്മ വരട്ടെ!
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വാളിന് ഒഴിഞ്ഞുപോയവരേ, നില്ക്കാതെ ചെല്ലുവിൻ; ദൂരത്തുനിന്ന് യഹോവയെ ഓർക്കുവിൻ; യെരൂശലേം നിങ്ങൾക്ക് ഓർമ്മ വരട്ടെ!
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വാളിന് ഒഴിഞ്ഞുപോയവരേ, നില്ക്കാതെ ചെല്ലുവിന്‍; ദൂരത്തുനിന്നു യഹോവയെ ഓര്‍പ്പിന്‍; യെരൂശലേം നിങ്ങള്‍ക്ക് ഓര്‍മ വരട്ടെ! ഞങ്ങള്‍ നിന്ദ കേട്ട് ലജ്ജിച്ചിരിക്കുന്നു;
Malayalam Bible POC-ML 2013
വാളില്‍നിന്നു രക്‌ഷപെട്ട നീ നില്‍ക്കാതെ ഓടുക. വിദൂരത്തുനിന്നു കര്‍ത്താവിനെ ഓര്‍ക്കുക. ജറുസലെം നിന്‍െറ സ്‌മരണയിലുണ്ടായിരിക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വാളിൽനിന്ന് ഒഴിഞ്ഞുപോയവരേ, എങ്ങും തങ്ങിനിൽക്കാതെ ഓടിപ്പോകുക! ദൂരദേശത്തുനിന്ന് യഹോവയെ ഓർക്കുക, ജെറുശലേം നിങ്ങൾക്ക് ഓർമവരട്ടെ.”