Jeremiah 51:53 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബാബിലോണ്‍ ആകാശത്തോളമുയര്‍ന്ന് ഉന്നതങ്ങളില്‍ കോട്ടകള്‍ ഉറപ്പിച്ചാലും ഞാന്‍ സംഹാരകരെ അവളുടെമേല്‍ അയയ്‍ക്കും. സംഹാരകന്‍ അവളുടെമേല്‍ വരും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാബേൽ ആകാശത്തോളം കയറിയാലും കോട്ട ഉയർത്തി ഉറപ്പിച്ചാലും, ഞാൻ വിനാശകന്മാരെ അതിലേക്കു അയക്കും എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബാബേൽ ആകാശത്തോളം കയറിയാലും കോട്ട ഉയർത്തി ഉറപ്പിച്ചാലും, ഞാൻ വിനാശകന്മാരെ അതിലേക്ക് അയയ്ക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബാബേൽ ആകാശത്തോളം കയറിയാലും കോട്ട ഉയര്‍ത്തി ഉറപ്പിച്ചാലും, ഞാന്‍ വിനാശകന്മാരെ അതിലേക്ക് അയയ്ക്കും എന്നു യഹോവയുടെ അരുളപ്പാട്.
Malayalam Bible POC-ML 2013
ബാബിലോണ്‍ ആകാശംവരെ ഉയര്‍ന്നാലും ഉന്നതങ്ങളില്‍ കോട്ട കെട്ടിയാലും ഞാന്‍ അവളുടെമേല്‍ സംഹാരകനെ അയയ്‌ക്കും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ബാബേൽ ആകാശംവരെ കയറിയാലും അവളുടെ ഉന്നതമായ കോട്ടകളെ അവൾ ബലപ്പെടുത്തിയാലും ഞാൻ സംഹാരകരെ അതിലേക്ക് അയയ്ക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.