Jeremiah 51:64 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ നീ പറയണം: ഞാന്‍ വരുത്തുന്ന അനര്‍ഥങ്ങള്‍ നിമിത്തം ബാബിലോണ്‍ ഇതുപോലെ താണുപോകും. അവള്‍ തളര്‍ന്നുപോകും. ഇനി ഒരിക്കലും പൊങ്ങി വരികയുമില്ല.” യിരെമ്യായുടെ വചനങ്ങള്‍ ഇവിടെ അവസാനിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ ബാബേൽ ആണ്ടുപോകും; ഞാൻ അതിന്നു വരുത്തുന്ന അനർത്ഥത്തിൽനിന്നു അതു പൊങ്ങിവരികയില്ല; അവർ ക്ഷയിച്ചുപോകും എന്നു പറയേണം. ഇത്രത്തോളം യിരെമ്യാവിന്റെ വചനങ്ങൾ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഇങ്ങനെ ബാബേൽ മുങ്ങിപ്പോകും; ഞാൻ അതിനു വരുത്തുന്ന അനർത്ഥത്തിൽനിന്ന് അതു പൊങ്ങിവരുകയില്ല; അവർ ക്ഷയിച്ചുപോകും” എന്ന് പറയണം”. ഇത്രത്തോളം യിരെമ്യാവിന്റെ വചനങ്ങൾ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ ബാബേൽ ആണ്ടുപോകും; ഞാന്‍ അതിനു വരുത്തുന്ന അനര്‍ഥത്തിൽനിന്ന് അത് പൊങ്ങിവരികയില്ല; അവര്‍ ക്ഷയിച്ചുപോകും എന്നു പറയേണം. ഇത്രത്തോളം യിരെമ്യാവിന്‍റെ വചനങ്ങള്‍.
Malayalam Bible POC-ML 2013
ഞാന്‍ വരുത്തുന്ന അനര്‍ഥങ്ങള്‍ നിമിത്തം ബാബിലോണ്‍ ഇതുപോലെ മുങ്ങും. അവര്‍ തളര്‍ന്നുപോകും. അത് ഇനി പൊങ്ങിവരുകയില്ല. ഇതാണ് ജറെമിയായുടെ വചനങ്ങള്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നീട്, ‘ഇപ്രകാരംതന്നെ ബാബേൽ മുങ്ങിപ്പോകും, ഞാൻ അവളുടെമേൽ വരുത്താൻപോകുന്ന നാശംനിമിത്തം പിന്നീട് അതു പൊങ്ങിവരികയുമില്ല. അങ്ങനെ അവളുടെ ജനം നിലംപരിചാകും,’ എന്നു നീ പറയണം.” യിരെമ്യാവിന്റെ സന്ദേശങ്ങൾ ഇവിടെ അവസാനിക്കുന്നു.