Jeremiah 51:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പെട്ടെന്നു ബാബിലോണ്‍ വീണു തകര്‍ന്നുപോയി, അവള്‍ക്കുവേണ്ടി വിലപിക്കുവിന്‍. അവളുടെ മുറിവില്‍ പുരട്ടാന്‍ തൈലം കൊണ്ടുവരുവിന്‍; ഒരുവേള അവള്‍ക്കു സൗഖ്യം ലഭിച്ചേക്കാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പെട്ടെന്നു ബാബേൽ വീണു തകർന്നുപോയി; അതിനെക്കുറിച്ചു മുറയിടുവിൻ; അതിന്റെ വേദനെക്കു തൈലം കൊണ്ടുവരുവിൻ; പക്ഷേ അതിന്നു സൗഖ്യം വരും.
Malayalam 1992 MBSI
എന്നാല്‍ കല്ദയരുടെ സൈന്യം രാജാവിനെ പിന്തുടര്‍ന്നു, യെരീഹോസമഭൂമിയില്‍വെച്ചു സിദെക്കീയാവോടു എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിതറിപ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പെട്ടെന്ന് ബാബേൽ വീണു തകർന്നുപോയി; അതിനെക്കുറിച്ചു വിലപിക്കുവിൻ; അതിന്റെ വേദനയ്ക്കു തൈലം കൊണ്ടുവരുവിൻ; ഒരുപക്ഷേ അതിനു സൗഖ്യം വരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പെട്ടെന്നു ബാബേൽ വീണു തകര്‍ന്നുപോയി; അതിനെക്കുറിച്ചു മുറയിടുവിന്‍; അതിന്‍റെ വേദനയ്ക്കു തൈലം കൊണ്ടുവരുവിന്‍; പക്ഷേ അതിനു സൗഖ്യം വരും.
Malayalam Bible POC-ML 2013
ബാബിലോണ്‍ പെട്ടെന്നു വീണു തകര്‍ന്നു; അവളെ ഓര്‍ത്തു വിലപിക്കുവിന്‍. അവളുടെ മുറിവുകള്‍ക്കു തൈലം അന്വേഷിക്കുവിന്‍. അവള്‍ സുഖം പ്രാപിച്ചേക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പെട്ടെന്നുതന്നെ ബാബേൽ വീഴുകയും തകർക്കപ്പെടുകയും ചെയ്യുന്നു. അവളെക്കുറിച്ചു വിലപിക്കുക! അവളുടെ വേദനയ്ക്കു തൈലം കൊണ്ടുവരിക; ഒരുപക്ഷേ അവൾക്കു സൗഖ്യം ലഭിക്കും.