Jeremiah 6:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബെന്യാമീന്‍ ഗോത്രക്കാരേ, സുരക്ഷിതരായിരിക്കാന്‍ യെരൂശലേമില്‍നിന്ന് ഓടിപ്പോകുവിന്‍; തെക്കോവയില്‍ കാഹളമൂതുവിന്‍; ബേത്ത്-ഹക്കേരെമില്‍ കൊടി ഉയര്‍ത്തുവിന്‍, വടക്കുനിന്ന് അനര്‍ഥം വരുന്നു; വലിയ ദുരന്തംതന്നെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബെന്യാമീൻമക്കളേ, യെരൂശലേമിന്റെ നടുവിൽനിന്നു ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളം ഊതുവിൻ; ബേത്ത്-ഹക്കേരെമിൽ ഒരു തീക്കുറി ഉയർത്തുവിൻ; വടക്കു നിന്നു അനർത്ഥവും മഹാ നാശവും കാണായ്‌വരുന്നു.
Malayalam 1992 MBSI
ബെന്യാമീന്‍ മക്കളേ, യെരൂശലേമിന്റെ നടുവില്‍നിന്നു ഔടിപ്പോകുവിന്‍; തെക്കോവയില്‍ കാഹളം ഊതുവിന്‍; ബേത്ത്--ഹക്കേരെമില്‍ ഒരു തീക്കുറി ഉയര്‍ത്തുവിന്‍ വടക്കു നിന്നു അനര്‍ഥവും മഹാ നാശവും കാണായ്‍വരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ബെന്യാമീൻമക്കളേ, യെരൂശലേമിന്റെ നടുവിൽനിന്ന് ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളം ഊതുവിൻ; ബേത്ത്-ഹക്കേരെമിൽ തീ കൊണ്ടുള്ള ഒരടയാളം ഉയർത്തുവിൻ; വടക്കുനിന്ന് അനർത്ഥവും മഹാനാശവും വരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബെന്യാമീന്‍മക്കളേ, യെരൂശലേമിന്‍റെ നടുവിൽനിന്ന് ഓടിപ്പോകുവിന്‍; തെക്കോവയിൽ കാഹളം ഊതുവിന്‍; ബേത്ത്-ഹക്കേരെമിൽ ഒരു തീക്കുറി ഉയര്‍ത്തുവിന്‍; വടക്കുനിന്ന് അനര്‍ഥവും മഹാനാശവും കാണായ്‍വരുന്നു.
Malayalam Bible POC-ML 2013
ബഞ്ചമിന്‍ഗോത്രജരേ, ജറുസലെമില്‍നിന്ന്‌ ഓടി രക്‌ഷപെടുവിന്‍; തെക്കോവയില്‍ കാഹളമൂതുവിന്‍; ബത്‌ഹാഖെരമില്‍ കൊടി നാട്ടുവിന്‍. വടക്കുനിന്ന്‌ അനര്‍ഥവും കൊടിയ വിപത്തും അടുത്തുവരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ബെന്യാമീൻജനതയേ, ഓടി രക്ഷപ്പെടുക! ജെറുശലേമിൽനിന്ന് ഓടിപ്പോകുക! തെക്കോവയിൽ കാഹളനാദം മുഴക്കുക! ബേത്-ഹഖേരേമിൽ ഒരു ചിഹ്നം ഉയർത്തുക! കാരണം വടക്കുനിന്ന് ശക്തമായ ഒരു സൈന്യം വരുന്നു ഒരു മഹാനാശംതന്നെ.