Jeremiah 6:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ കേള്‍ക്കാന്‍ തക്കവിധം ഞാന്‍ ആരോടാണു സംസാരിക്കേണ്ടത്? ആര്‍ക്കാണു മുന്നറിയിപ്പു നല്‌കേണ്ടത്? അവരുടെ ചെവികള്‍ അടഞ്ഞിരിക്കുന്നു; അവര്‍ക്കു ശ്രദ്ധിക്കാന്‍ സാധ്യമല്ല; സര്‍വേശ്വരന്‍റെ വചനം അവര്‍ക്കു പരിഹാസവിഷയമാണ്; അവര്‍ക്കതില്‍ താല്‍പര്യമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ കേൾപ്പാൻ തക്കവണ്ണം ഞാൻ ആരോടു സംസാരിച്ചു സാക്ഷീകരിക്കേണ്ടു? അവരുടെ ചെവിക്കു പരിച്ഛേദന ഇല്ലായ്കയാൽ ശ്രദ്ധിപ്പാൻ അവർക്കു കഴികയില്ല; യഹോവയുടെ വചനം അവർക്കു നിന്ദയായിരിക്കുന്നു; അവർക്കു അതിൽ ഇഷ്ടമില്ല.
Malayalam 1992 MBSI
അവര്‍ കേള്‍പ്പാന്‍ തക്കവണ്ണം ഞാന്‍ ആരോടു സംസാരിച്ചു സാക്ഷീകരിക്കേണ്ടു? അവരുടെ ചെവിക്കു പരിച്ഛേദന ഇല്ലായ്കയാല്‍ ശ്രദ്ധിപ്പാന്‍ അവര്‍ക്കും കഴികയില്ല; യഹോവയുടെ വചനം അവര്‍ക്കും നിന്ദയായിരിക്കുന്നു; അവര്‍ക്കും അതില്‍ ഇഷ്ടമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ കേൾക്കുവാൻ തക്കവണ്ണം ഞാൻ ആരോടു സംസാരിച്ച് താക്കീതു നൽകേണ്ടു? കാതുകൾക്ക് പരിച്ഛേദന ഇല്ലായ്കയാൽ ശ്രദ്ധിക്കുവാൻ അവർക്കു കഴിയുകയില്ല; യഹോവയുടെ വചനം അവർക്കു നിന്ദ്യമായിരിക്കുന്നു; അവർക്ക് അതിൽ ഇഷ്ടമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ കേള്‍പ്പാന്‍ തക്കവണ്ണം ഞാന്‍ ആരോടു സംസാരിച്ചു സാക്ഷീകരിക്കേണ്ടൂ? അവരുടെ ചെവിക്കു പരിച്ഛേദന ഇല്ലായ്കയാൽ ശ്രദ്ധിപ്പാന്‍ അവര്‍ക്കു കഴികയില്ല; യഹോവയുടെ വചനം അവര്‍ക്കു നിന്ദയായിരിക്കുന്നു; അവര്‍ക്ക് അതിൽ ഇഷ്ടമില്ല.
Malayalam Bible POC-ML 2013
എന്‍െറ താക്കീതു കേള്‍ക്കാന്‍ ആരാണുള്ളത്? ചെവി അടഞ്ഞിരിക്കുന്നതുകൊണ്ട് അവര്‍ക്കു കേള്‍ക്കാന്‍ കഴിയുകയില്ല. കര്‍ത്താവിന്‍െറ വാക്ക് അവര്‍ക്കു നിന്‌ദാവിഷയമായിരിക്കുന്നു; അതില്‍ അവര്‍ക്കു തെല്ലും താത്‌പര്യമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ആരോടു സംസാരിക്കും? ആർക്കു മുന്നറിയിപ്പു നൽകും? എന്റെ വാക്കുകൾ ആരു ശ്രദ്ധിക്കും? അവരുടെ കാതുകൾ അടഞ്ഞിരിക്കുന്നതിനാൽ അവർക്കു കേൾക്കാൻ കഴിയുകയില്ല. യഹോവയുടെ വചനം അവർക്ക് അനിഷ്ടമായിരിക്കുന്നു. അവർ അതിൽ ആനന്ദം കണ്ടെത്തുന്നില്ല.