Jeremiah 6:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരില്‍ ഏറ്റവും ചെറിയവര്‍മുതല്‍ ഏറ്റവും വലിയവര്‍വരെ എല്ലാവരും അന്യായലാഭം ആഗ്രഹിക്കുന്നു; പ്രവാചകന്മാര്‍മുതല്‍ പുരോഹിതന്മാര്‍വരെ എല്ലാവരും കപടമായി പെരുമാറുന്നു. എന്‍റെ ജനത്തിന്‍റെ മുറിവ് അവര്‍ നിസ്സാരമായി കരുതി ചികിത്സിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു.
Malayalam 1992 MBSI
അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികള്‍ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവര്‍ത്തിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“അവരെല്ലാവരും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികള്‍ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവര്‍ത്തിക്കുന്നു.
Malayalam Bible POC-ML 2013
നിസ്‌സാരന്‍മാര്‍ മുതല്‍ മഹാന്‍മാര്‍വരെ എല്ലാവരും അന്യായലാഭത്തില്‍ ആര്‍ത്തി പൂണ്ടിരിക്കുകയാണ്‌. പ്രവാചകനും പുരോഹിതനും ഒന്നുപോലെ കപടമായി പെരുമാ റുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെ സകലരും ദ്രവ്യാഗ്രഹികളാണ്; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെതന്നെ, എല്ലാവരും വ്യാജം പ്രവർത്തിക്കുന്നു.