Jeremiah 6:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘കാഹളധ്വനി ശ്രദ്ധിക്കുവിന്‍’ എന്നു പറഞ്ഞു നിങ്ങള്‍ക്കുവേണ്ടി ഞാന്‍ കാവല്‌ക്കാരെ നിയോഗിച്ചു; എന്നാല്‍ ‘ഞങ്ങള്‍ ശ്രദ്ധിക്കുകയില്ല’ എന്നവര്‍ പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ നിങ്ങൾക്കു കാവല്ക്കാരെ ആക്കി: കാഹളനാദം ശ്രദ്ധിപ്പിൻ എന്നു കല്പിച്ചു; എന്നാൽ അവർ: ഞങ്ങൾ ശ്രദ്ധിക്കയില്ല എന്നു പറഞ്ഞു.
Malayalam 1992 MBSI
ഞാന്‍ നിങ്ങള്‍ക്കു കാവല്‍ക്കാരെ ആക്കികാഹളനാദം ശ്രദ്ധിപ്പിന്‍ എന്നു കല്പിച്ചു; എന്നാല്‍ അവര്‍ഞങ്ങള്‍ ശ്രദ്ധിക്കയില്ല എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ നിങ്ങൾക്കു കാവല്ക്കാരെ ആക്കി: “കാഹളനാദം ശ്രദ്ധിക്കുവിൻ” എന്നു കല്പിച്ചു; എന്നാൽ അവർ: “ഞങ്ങൾ ശ്രദ്ധിക്കുകയില്ല” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ നിങ്ങള്‍ക്കു കാവൽക്കാരെ ആക്കി: കാഹളനാദം ശ്രദ്ധിപ്പിന്‍ എന്നു കല്പിച്ചു; എന്നാൽ അവര്‍: ഞങ്ങള്‍ ശ്രദ്ധിക്കയില്ല എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഞാന്‍ നിനക്കു വേണ്ടി കാവല്‍ക്കാരെ നിയമിച്ചു; കാഹളത്തിനു ചെവിയോര്‍ക്കുക എന്നു പറയുകയും ചെയ്‌തു. എന്നാല്‍, ഞങ്ങള്‍ ചെവിയോര്‍ക്കുകയില്ല എന്ന് അവര്‍ പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ നിങ്ങൾക്കു കാവൽക്കാരെ ആക്കി; ‘കാഹളനാദം ശ്രദ്ധിക്കുക!’ എന്നു കൽപ്പിച്ചു. എന്നാൽ ‘ഞങ്ങൾ ശ്രദ്ധിക്കുകയില്ല,’ എന്നു നീ പറഞ്ഞു.