Jeremiah 6:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭൂമിയേ, കേള്‍ക്കുക; അവരുടെ ഉപായങ്ങള്‍മൂലം ഞാന്‍ അവരുടെമേല്‍ അനര്‍ഥം വരുത്തും; അവര്‍ എന്‍റെ വാക്കു ശ്രദ്ധിച്ചില്ല; എന്‍റെ നിയമം അവര്‍ നിരസിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭൂമിയേ, കേൾക്ക; ഈ ജനം എന്റെ വചനങ്ങളെ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണത്തെ നിരസിച്ചുകളഞ്ഞതുകൊണ്ടു, ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി അനർത്ഥം അവരുടെമേൽ വരുത്തും.
Malayalam 1992 MBSI
ഭൂമിയോ, കേള്‍ക്ക; ഈ ജനം എന്റെ വചനങ്ങളെ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണത്തെ നിരസിച്ചുകളഞ്ഞതുകൊണ്ടു, ഞാന്‍ അവരുടെ വിചാരങ്ങളുടെ ഫലമായി അനര്‍ത്ഥം അവരുടെമേല്‍ വരുത്തും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഭൂമിയേ, കേൾക്കുക; ഈ ജനം എന്റെ വചനങ്ങൾ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണം നിരസിച്ചുകളഞ്ഞതുകൊണ്ട്, ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി അനർത്ഥം അവരുടെമേൽ വരുത്തും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭൂമിയേ, കേള്‍ക്ക; ഈ ജനം എന്‍റെ വചനങ്ങളെ ശ്രദ്ധിക്കാതെ എന്‍റെ ന്യായപ്രമാണത്തെ നിരസിച്ചുകളഞ്ഞതുകൊണ്ട്, ഞാന്‍ അവരുടെ വിചാരങ്ങളുടെ ഫലമായി അനര്‍ഥം അവരുടെമേൽ വരുത്തും.
Malayalam Bible POC-ML 2013
അല്ലയോ ഭൂമീ; കേട്ടാലും! ഈ ജനത്തിന്‍െറ കുതന്ത്രങ്ങള്‍ക്കു പ്രതിഫലമായി ഞാന്‍ അവരുടെ മേല്‍ അനര്‍ഥം വരുത്തും. അവര്‍ എന്‍െറ വാക്കു ചെവിക്കൊണ്ടില്ല; എന്‍െറ നിയമം അനുസരിച്ചുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭൂമിയേ, കേൾക്കുക: ഇതാ, ഈ ജനം എന്റെ വചനങ്ങളും എന്റെ ന്യായപ്രമാണവും ശ്രദ്ധിക്കാതെ നിരസിച്ചുകളഞ്ഞതിനാൽ അവരുടെ ഗൂഢാലോചനകളുടെ ഫലമായ അനർഥം ഞാൻ അവരുടെമേൽ വരുത്തും.