Jeremiah 6:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ടു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഈ ജനത്തിന്‍റെ മുമ്പില്‍ ഞാന്‍ ഇടര്‍ച്ചകള്‍ വയ്‍ക്കും, അവര്‍ അതില്‍ തട്ടി വീഴും; പിതാക്കന്മാരും പുത്രന്മാരും അയല്‍ക്കാരും സ്നേഹിതരും നശിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തിന്റെ മുമ്പിൽ ഇടർച്ചകളെ വെക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടി വീഴും; അയല്ക്കാരനും കൂട്ടുകാരനും നശിച്ചുപോകും.
Malayalam 1992 MBSI
ആകയാല്‍ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ ജനത്തിന്റെ മുമ്പില്‍ ഇടര്‍ച്ചകളെ വേക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേല്‍ തട്ടി വീഴും; അയല്‍ക്കാരനും കൂട്ടുകാരനും നശിച്ചുപോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തിന്റെ മുമ്പിൽ തടങ്കൽപ്പാറകൾ വയ്ക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടിവീഴും; അയല്ക്കാരനും കൂട്ടുകാരനും ഒരുമിച്ച് നശിച്ചുപോകും.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ ജനത്തിന്‍റെ മുമ്പിൽ ഇടര്‍ച്ചകളെ വയ്ക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടിവീഴും; അയൽക്കാരനും കൂട്ടുകാരനും നശിച്ചു പോകും.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഈ ജനത്തിനു മുന്‍പില്‍ ഞാന്‍ പ്രതിബന്‌ധങ്ങള്‍ സ്‌ഥാപിക്കും; അവര്‍ തട്ടി വീഴും. അപ്പനും മകനും ഒന്നുപോലെ മറിഞ്ഞുവീഴും; അയല്‍ക്കാരനും കൂട്ടുകാരനും നശിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ ഈ ജനത്തിന്റെ മുമ്പിൽ തടസ്സം സൃഷ്ടിക്കും. മാതാപിതാക്കളും മക്കളും ഒരുമിച്ച് അതിൽത്തട്ടി ഇടറിവീഴും; അയൽവാസികളും സുഹൃത്തുക്കളും ഒരുമിച്ചു നശിച്ചുപോകും.”