Jeremiah 6:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുനിന്ന് ഒരു ജനത വരുന്നു; ഭൂമിയുടെ വിദൂരദേശത്തുനിന്ന് ഒരു വലിയ ജനത ഇളകി വരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, വടക്കുദേശത്തുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു ഒരു മഹാജാതി ഉണർന്നുവരും.
Malayalam 1992 MBSI
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, വടക്കുദേശത്തുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളില്‍നിന്നു ഒരു മഹാജാതി ഉണര്‍ന്നുവരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“ ഇതാ, വടക്കുദേശത്തുനിന്ന് ഒരു ജനത വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജനത ഉണർന്നുവരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, വടക്കുദേശത്തുനിന്ന് ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജാതി ഉണര്‍ന്നു വരും.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അതാ, വടക്കുനിന്ന്‌ ഒരു ജനത വരുന്നു; ഭൂമിയുടെ അറ്റത്തുനിന്ന്‌ ഒരു വന്‍ശക്‌തി ഇളകിയിട്ടുണ്ട്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, വടക്കേദേശത്തുനിന്ന് ഒരു സൈന്യം വരുന്നു; ഭൂമിയുടെ വിദൂരസീമകളിൽനിന്ന് ഒരു മഹത്തായ രാഷ്ട്രം ഉയർന്നുവരും.