Jeremiah 6:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ വില്ലും കുന്തവും കൈയില്‍ ഏന്തിയിരിക്കുന്നു; നിര്‍ഭയരായ ക്രൂരന്മാരാണവര്‍; അവരുടെ ആരവം ഇരമ്പുന്ന സമുദ്രത്തിനു തുല്യം; അല്ലയോ സീയോന്‍പുത്രീ, നിനക്കെതിരെ യുദ്ധം ചെയ്യാന്‍ അവര്‍ അണിനിരന്നു കുതിരപ്പുറത്തു കയറിവരുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ; കരുണയില്ലാത്തവർ തന്നേ; അവരുടെ ആരവം കടൽപോലെ ഇരെക്കുന്നു; സീയോൻ പുത്രീ, അവർ നിന്റെ നേരെ യുദ്ധസന്നദ്ധരായി ഓരോരുത്തരും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു.
Malayalam 1992 MBSI
അവര്‍ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവര്‍ ക്രൂരന്മാര്‍; കരുണയില്ലാത്തവര്‍ തന്നേ; അവരുടെ ആരവം കടല്‍പോലെ ഇരെക്കുന്നു; സീയോന്‍ പുത്രീ, അവര്‍ നിന്റെ നേരെ യുദ്ധസന്നദ്ധരായി ഔരോരുത്തരും കുതിരപ്പുറത്തു കയറി അണിനിരന്നു നിലക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ; കരുണയില്ലാത്തവർ തന്നെ; അവരുടെ ആരവം കടൽപോലെ ഇരയ്ക്കുന്നു; സീയോൻ പുത്രീ, അവർ നിന്റെ നേരെ യുദ്ധസന്നദ്ധരായി ഓരോരുത്തനും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവര്‍ ക്രൂരന്മാര്‍; കരുണയില്ലാത്തവര്‍ തന്നെ; അവരുടെ ആരവം കടൽപോലെ ഇരയ്ക്കുന്നു; സീയോന്‍പുത്രീ, അവര്‍ നിന്‍റെ നേരേ യുദ്ധസന്നദ്ധരായി ഓരോരുത്തരും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു.
Malayalam Bible POC-ML 2013
അവര്‍ വില്ലും കുന്തവും കൈയിലേന്തിയിരിക്കുന്നു. അവര്‍ കരുണയില്ലാത്ത കഠിനഹൃദയരാണ്‌. അവരുടെ ആരവം അലയാഴിയുടേതിനു തുല്യം. കുതിരപ്പുറത്താണ്‌ അവര്‍ വരുന്നത്‌. സീയോന്‍ പുത്രീ, അവര്‍ നിനക്കെതിരേയുദ്‌ധത്തിനൊരുങ്ങി അണിയായി വരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ വില്ലും കുന്തവും കൈയിലേന്തും; അവർ ക്രൂരരും കരുണ കാണിക്കാത്തവരുമാണ്. അവർ കുതിരപ്പുറത്തു മുന്നേറുമ്പോൾ, അവരുടെ ആരവം സമുദ്രംപോലെ ഗർജിക്കുന്നു; സീയോൻപുത്രീ, യുദ്ധത്തിന് അണിനിരക്കുന്ന യോദ്ധാക്കളെപ്പോലെ നിന്നെ ആക്രമിക്കുന്നതിന് അവർ വരുന്നു.”