Jeremiah 6:29 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉല ശക്തിയായി ഊതുന്നു; ഈയം തീയില്‍ ഉരുകുന്നെങ്കിലും ശുദ്ധീകരിക്കപ്പെടുന്നില്ല; ദുഷ്ടര്‍ നീക്കപ്പെടുന്നില്ലല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തുരുത്തി ഊതുന്നു; തീയിൽനിന്നു വരുന്നതു ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; ദുഷ്ടന്മാർ നീങ്ങിപ്പോകുന്നില്ലല്ലോ.
Malayalam 1992 MBSI
തുരുത്തി ഊതുന്നു; തീയില്‍നിന്നു വരുന്നതു ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; ദുഷ്ടന്മാര്‍ നീങ്ങിപ്പോകുന്നില്ലല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉല ഉഗ്രമായി ഊതുന്നു; തീയിൽനിന്നു വരുന്നത് ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; ദുഷ്ടന്മാർ നീങ്ങിപ്പോകുന്നില്ലല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തുരുത്തി ഊതുന്നു; തീയിൽനിന്നു വരുന്നത് ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതേ; ദുഷ്ടന്മാര്‍ നീങ്ങിപ്പോകുന്നില്ലല്ലോ.
Malayalam Bible POC-ML 2013
ഉല ശക്തിയായി ഊതുന്നു. ഈയം തീയില്‍ ഉരുകുന്നു. ഈ ശുദ്‌ധീകരണമെല്ലാം വെറുതെയാണ്. എന്തെന്നാല്‍ ദുഷ്‌ടന്‍മാര്‍ നീക്കംചെയ്യപ്പെടുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഗ്നിയാൽ കാരീയത്തെ കത്തിച്ചുകളയുന്നതിനായി ഉല ഉഗ്രമായി ഊതിക്കൊണ്ടിരുന്നു, എന്നാൽ ഈ ശുദ്ധീകരണം വ്യർഥമായിപ്പോകുന്നു. ദുഷ്ടന്മാർ നീക്കപ്പെടുന്നില്ലല്ലോ.