Jeremiah 7:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“എന്‍റെ നാമത്തില്‍ ഞാന്‍ ആദ്യം സ്ഥാപിച്ച ശീലോവില്‍ ചെന്നു നോക്കുവിന്‍. എന്‍റെ ജനമായ ഇസ്രായേലിന്‍റെ ദുഷ്ടത നിമിത്തം ഞാന്‍ അതിനോടു ചെയ്തത് എന്തെന്നു കാണുവിന്‍.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ആദിയിൽ എന്റെ നാമം വിളിച്ചിരുന്ന ശീലോവിൽ ഉള്ള എന്റെ വാസസ്ഥലത്തു നിങ്ങൾ ചെന്നു എന്റെ ജനമായ യിസ്രായേലിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനോടു ചെയ്തതു നോക്കുവിൻ!
Malayalam 1992 MBSI
മ്ളേച്ഛത പ്രവര്‍ത്തിച്ചതുകൊണ്ടു അവര്‍ ലജ്ജിക്കേണ്ടിവരും; അവര്‍ ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയില്‍ അവര്‍ വീണുപോകും; അവരുടെ ദര്‍ശനകാലത്തു അവര്‍ ഇടറി വീഴും എന്നു യഹോവ അരുളിച്ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“എന്നാൽ ആദിയിൽ എന്റെ നാമം വിളിച്ചിരുന്ന ശീലോവിലെ എന്റെ വാസസ്ഥലത്തു നിങ്ങൾ ചെന്ന് എന്റെ ജനമായ യിസ്രായേലിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനോടു ചെയ്തതു നോക്കുവിൻ!
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ആദിയിൽ എന്‍റെ നാമം വിളിച്ചിരുന്ന ശീലോവിൽ ഉള്ള എന്‍റെ വാസസ്ഥലത്തു നിങ്ങള്‍ ചെന്ന് എന്‍റെ ജനമായ യിസ്രായേലിന്‍റെ ദുഷ്ടത നിമിത്തം ഞാന്‍ അതിനോടു ചെയ്തതു നോക്കുവിന്‍!
Malayalam Bible POC-ML 2013
എന്‍െറ നാമം ഞാന്‍ ആദ്യം പ്രതിഷ്‌ഠി ച്ചഷീലോയില്‍ ചെന്നുനോക്കുവിന്‍. എന്‍െറ ജനമായ ഇസ്രായേലിന്‍െറ ദുഷ്‌ടതമൂലം ഞാന്‍ അവിടെ എന്താണുചെയ്‌തതെന്നു കാണുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘ആദിയിൽ എന്റെ നാമം വഹിച്ചിരുന്ന ശീലോവിൽ എന്റെ ജനമായ ഇസ്രായേലിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനോടു ചെയ്തത് എന്തെന്ന് നിങ്ങൾ പോയി നോക്കുക.