Jeremiah 7:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആകാശരാജ്ഞിക്കു നല്‌കാന്‍ അപ്പം ചുടാന്‍ കുട്ടികള്‍ വിറകു ശേഖരിക്കുന്നു; പിതാക്കന്മാര്‍ തീ കത്തിക്കുന്നു; സ്‍ത്രീകള്‍ മാവു കുഴയ്ക്കുന്നു; എന്നെ പ്രകോപിപ്പിക്കാന്‍ അന്യദേവന്മാര്‍ക്ക് അവര്‍ പാനീയബലി അര്‍പ്പിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എനിക്കു കോപം വരത്തക്കവണ്ണം അവർ ആകാശരാജ്ഞിക്കു അപ്പം ചുടേണ്ടതിന്നും അന്യദേവന്മാർക്കു പാനീയബലി പകരേണ്ടതിന്നും മക്കൾ വിറകു പെറുക്കുകയും അപ്പന്മാർ തീ കത്തിക്കയും സ്ത്രീകൾ മാവു കുഴെക്കുകയും ചെയ്യുന്നു.
Malayalam 1992 MBSI
അയ്യോ, എന്റെ സങ്കടത്തില്‍ എനിക്കു ആശ്വാസം വന്നെങ്കില്‍ കൊള്ളായിരുന്നു; എന്റെ മനസ്സു വല്ലാതെ ഇരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എനിക്കു കോപം ജ്വലിക്കത്തക്കവണ്ണം, ആകാശരാജ്ഞിക്ക് അപ്പം ചുടേണ്ടതിനും അന്യദേവന്മാർക്കു പാനീയബലി പകരേണ്ടതിനും മക്കൾ വിറകു പെറുക്കുകയും അപ്പന്മാർ തീ കത്തിക്കുകയും സ്ത്രീകൾ മാവു കുഴയ്ക്കുകയും ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എനിക്കു കോപം വരത്തക്കവണ്ണം അവര്‍ ആകാശരാജ്ഞിക്ക് അപ്പം ചുടേണ്ടതിനും അന്യദേവന്മാര്‍ക്ക് പാനീയബലി പകരേണ്ടതിനും മക്കള്‍ വിറകു പെറുക്കുകയും അപ്പന്മാര്‍ തീ കത്തിക്കയും സ്ത്രീകള്‍ മാവു കുഴയ്ക്കുകയും ചെയ്യുന്നു.
Malayalam Bible POC-ML 2013
ആകാശരാജ്‌ഞിക്കു സമര്‍പ്പിക്കുന്നതിനുവേണ്ടി അപ്പംചുടാന്‍ കുഞ്ഞുങ്ങള്‍ വിറകുപെറുക്കുന്നു; പിതാക്കന്‍മാര്‍ തീ ഊതുന്നു; സ്‌ത്രീകള്‍ മാവു കുഴയ്ക്കുന്നു. എന്നെ പ്രകോപിപ്പിക്കാന്‍വേണ്ടി, അവര്‍ അന്യദേവന്‍മാര്‍ക്കു പാനീയനൈവേദ്യം ഒഴുക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ ക്രോധം ജ്വലിപ്പിക്കാൻവേണ്ടി അന്യദേവന്മാർക്ക് പാനീയബലികൾ അർപ്പിക്കുന്നതിനും ആകാശരാജ്ഞിക്കു സമർപ്പിക്കാൻ അടകൾ ചുടുന്നതിനും, മക്കൾ വിറകു ശേഖരിക്കുകയും പിതാക്കന്മാർ തീ കത്തിക്കുകയും സ്ത്രീകൾ മാവു കുഴയ്ക്കുകയും ചെയ്യുന്നു.