Jeremiah 8:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ വിളവ് ഞാന്‍ എടുക്കും; അവിടുന്ന് അരുളിച്ചെയ്യുന്നു. എന്നാല്‍ മുന്തിരിച്ചെടിയില്‍ പഴങ്ങളില്ല; അത്തിമരത്തില്‍ അത്തിപ്പഴങ്ങളുമില്ല; ഇലകള്‍പോലും കരിഞ്ഞിരിക്കുന്നു; അവയെ നശിപ്പിക്കുന്നവരെ ഞാന്‍ അയയ്‍ക്കും. നാം നിഷ്ക്രിയരായിരിക്കുന്നതെന്തുകൊണ്ട്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അവരെ സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു; മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാകയില്ല; അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാകയില്ല; ഇലയും വാടിപ്പോകും; അവരെ ആക്രമിക്കുന്നവരെ ഞാൻ നിയമിച്ചിരിക്കുന്നു.
Malayalam 1992 MBSI
യഹോവ അരുളിച്ചെയ്യുന്നതുഞന്‍ അവരുടെ മുമ്പില്‍ വെച്ച ന്യായപ്രമാണം അവര്‍ ഉപേക്ഷിച്ചു എന്റെ വാക്കു കേള്‍ക്കയോ അതു അനുസരിച്ചു നടക്കയോ ചെയ്യാതെ
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഞാൻ അവരെ സംഹരിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്; മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാവുകയില്ല; അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാവുകയില്ല; ഇലയും വാടിപ്പോകും; അവരെ ആക്രമിക്കുന്നവരെ ഞാൻ നിയമിച്ചിരിക്കുന്നു”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അവരെ സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്; മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാകയില്ല; അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാകയില്ല; ഇലയും വാടിപ്പോകും; അവരെ ആക്രമിക്കുന്നവരെ ഞാന്‍ നിയമിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ വിളവെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ മുന്തിരിച്ചെടിയില്‍ പഴമില്ല, അത്തിവൃക്‌ഷത്തില്‍ കായ്‌കളുമില്ല, ഇലപോലും വാടിക്കൊഴിഞ്ഞു. അതിനാല്‍, അവരുടെനേരേ ഞാന്‍ വിനാശകനെ അയയ്‌ക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘ഞാൻ അവരുടെ കൊയ്ത്തുകാലം എടുത്തുകളയും, എന്ന് യഹോവയുടെ അരുളപ്പാട്. മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാകുകയില്ല. അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാകുകയില്ല, അതിന്റെ ഇലയും വാടിപ്പോകും. ഞാൻ അവർക്കു നൽകിയിട്ടുള്ളതെല്ലാം വേഗംതന്നെ നഷ്ടപ്പെട്ടുപോകും. ’ ”