Jeremiah 8:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ നിങ്ങളുടെ ഇടയിലേക്കു സര്‍പ്പങ്ങളെയും അണലികളെയും അയയ്‍ക്കുന്നു. അവയുടെമേല്‍ നിങ്ങളുടെ മന്ത്രം ഫലിക്കയില്ല; അവ നിങ്ങളെ കടിക്കും; ഇതു സര്‍വേശ്വരന്‍റെ വചനം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ സർപ്പങ്ങളെയും മന്ത്രം ഫലിക്കാത്ത അണലികളെയും നിങ്ങളുടെ ഇടയിൽ അയക്കും; അവ നിങ്ങളെ കടിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Malayalam 1992 MBSI
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ചിന്തിച്ചു വിലാപക്കാരത്തികളെ വിളിച്ചു വരുത്തുവിന്‍; സാമര്‍ത്ഥ്യമുള്ള സ്ത്രീകളെ ആളയച്ചു വരുത്തുവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഞാൻ സർപ്പങ്ങളെയും മന്ത്രം ഫലിക്കാത്ത അണലികളെയും നിങ്ങളുടെ ഇടയിൽ അയയ്ക്കും; അവ നിങ്ങളെ കടിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ സര്‍പ്പങ്ങളെയും മന്ത്രം ഫലിക്കാത്ത അണലികളെയും നിങ്ങളുടെ ഇടയിൽ അയയ്ക്കും; അവ നിങ്ങളെ കടിക്കും എന്നു യഹോവയുടെ അരുളപ്പാട്.
Malayalam Bible POC-ML 2013
ഇതാ, നിങ്ങളുടെയിടയിലേക്കു ഞാന്‍ സര്‍പ്പങ്ങളെയും അണലികളെയും വിടുന്നു. അവയെ മയക്കാന്‍ നിങ്ങളെക്കൊണ്ടാവില്ല. അവനിങ്ങളെ ദംശിക്കും. കര്‍ത്താവാണ്‌ ഇതുപറയുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഞാൻ വിഷസർപ്പങ്ങളെയും മന്ത്രം ഫലിക്കാത്ത അണലികളെയും അയയ്ക്കും, അവ നിങ്ങളെ കടിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.