Jeremiah 8:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവളുടെ രാജാവ് അവളുടെ മധ്യേ ഇല്ലേ എന്നു ചോദിച്ചുകൊണ്ട് എന്‍റെ ജനം ദേശത്തെങ്ങും നിലവിളിക്കുന്നതു നിങ്ങള്‍ കേള്‍ക്കുന്നില്ലേ? കൊത്തുരൂപങ്ങള്‍കൊണ്ടും അന്യദേവന്മാരുടെ വിഗ്രഹങ്ങള്‍കൊണ്ടും അവര്‍ എന്തിന് എന്നെ പ്രകോപിപ്പിക്കുന്നു?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കേട്ടോ, ദൂരദേശത്തുനിന്നു എന്റെ ജനത്തിന്റെ പുത്രി: സീയോനിൽ യഹോവ വസിക്കുന്നില്ലയോ? അവളുടെ രാജാവു അവിടെ ഇല്ലയോ എന്നു നിലവിളിക്കുന്നു. അവർ തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ടും അന്യദേശങ്ങളിലെ മിത്ഥ്യാമൂർത്തികൾകൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്നു?
Malayalam 1992 MBSI
സീയോനില്‍നിന്നു ഒരു വിലാപം കേള്‍ക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു; നാം അത്യന്തം നാണിച്ചിരിക്കുന്നു; നാം ദേശത്തെ വിട്ടുപോയല്ലോ; നമ്മുടെ നിവാസങ്ങളെ അവര്‍ തള്ളിയിട്ടുകളഞ്ഞിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കേട്ടോ, ദൂരദേശത്തുനിന്ന് എന്റെ ജനത്തിന്റെ പുത്രി: “സീയോനിൽ യഹോവ വസിക്കുന്നില്ലയോ? അവളുടെ രാജാവ് അവിടെ ഇല്ലയോ” എന്ന് നിലവിളിക്കുന്നു. അവർ അവരുടെ വിഗ്രഹങ്ങളെക്കൊണ്ടും അന്യദേശങ്ങളിലെ മിഥ്യാമൂർത്തികളെക്കൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്”?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കേട്ടോ, ദൂരദേശത്തുനിന്ന് എന്‍റെ ജനത്തിന്‍റെ പുത്രി: സീയോനിൽ യഹോവ വസിക്കുന്നില്ലയോ? അവളുടെ രാജാവ് അവിടെ ഇല്ലയോ എന്നു നിലവിളിക്കുന്നു. അവര്‍ തങ്ങളുടെ വിഗ്രഹങ്ങള്‍കൊണ്ടും അന്യദേശങ്ങളിലെ മിഥ്യാമൂര്‍ത്തികള്‍കൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്?
Malayalam Bible POC-ML 2013
എന്‍െറ ജനത്തിന്‍െറ വിലാപം ദേശത്തെങ്ങും മാറ്റൊലിക്കൊള്ളുന്നതു നിങ്ങള്‍ കേള്‍ക്കുന്നില്ലേ? കര്‍ത്താവ്‌ സീയോനില്‍ ഇല്ലേ? അവളുടെ രാജാവ്‌ അവളുടെ മധ്യേ ഇല്ലേ? അവര്‍ തങ്ങളുടെ കൊത്തുരൂപങ്ങള്‍കൊണ്ടും അന്യദേവന്‍മാരെക്കൊണ്ടും എന്തിനാണ്‌ എന്നെ കുപിതനാക്കിയത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശ്രദ്ധിക്കുക! എന്റെ ജനത്തിന്റെ നിലവിളി ഒരു ദൂരദേശത്തുനിന്നു കേൾക്കുന്നു: “യഹോവ സീയോനിൽ ഇല്ലയോ? അവളുടെ രാജാവ് അവിടെയില്ലയോ?” “അവർ തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ടും അന്യദേശത്തെ മിഥ്യാമൂർത്തികൾകൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്?”