Jeremiah 8:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ ജനത്തിന്‍റെ മുറിവ് എന്‍റെ ഹൃദയത്തിനേറ്റ മുറിവുതന്നെ. ഞാന്‍ ദുഃഖിതനാണ്; ഞാന്‍ സംഭീതനായിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ ജനത്തിൻ പുത്രിയുടെ മുറിവു നിമിത്തം ഞാനും മുറിപ്പെട്ടു ദുഃഖിച്ചുനടക്കുന്നു; സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു.
Malayalam 1992 MBSI
വിശാലസ്ഥലത്തുനിന്നു പൈതങ്ങളെയും വീഥികളില്‍നിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന്നു മരണം നമ്മുടെ കിളിവാതിലുകളില്‍കൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ ജനത്തിന്റെ പുത്രിയുടെ മുറിവു നിമിത്തം ഞാനും മുറിവേറ്റ് ദുഃഖിച്ചുനടക്കുന്നു; സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ ജനത്തിന്‍പുത്രിയുടെ മുറിവു നിമിത്തം ഞാനും മുറിപ്പെട്ടു ദുഃഖിച്ചുനടക്കുന്നു; സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
എന്‍െറ ജനത്തിന്‍െറ മുറിവ്‌ എന്‍െറ ഹൃദയത്തെയും വ്രണിതമാക്കുന്നു. ഞാന്‍ ദുഃഖിതനാണ്‌; ഭീതി എന്നെ ഗ്രസിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ ജനം തകർക്കപ്പെട്ടതിനാൽ, ഞാനും തകർക്കപ്പെട്ടിരിക്കുന്നു; ഞാൻ വിലപിക്കുന്നു, ഭീതി എന്നെ പിടികൂടിയിരിക്കുന്നു.