Jeremiah 8:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗിലെയാദില്‍ ഔഷധമൊന്നും ഇല്ലേ? അവിടെ വൈദ്യന്മാര്‍ ആരുമില്ലേ? എന്‍റെ ജനത്തിനു സൗഖ്യം ലഭിക്കാത്തതെന്ത്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻ പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?
Malayalam 1992 MBSI
മനുഷ്യരുടെ ശവങ്ങള്‍ വയലിലെ ചാണകംപോലെയും കൊയ്ത്തുകാരന്റെ പിമ്പിലെ അരിപ്പിടിപോലെയും വീഴും; ആരും അവയെ കൂട്ടിച്ചേര്‍ക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു എന്നു പറക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻ പുത്രിക്ക് രോഗശമനം വരാതെ ഇരിക്കുന്നതെന്ത്”?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യന്‍ ഇല്ലയോ? എന്‍റെ ജനത്തിന്‍പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്ത്?
Malayalam Bible POC-ML 2013
ഗിലയാദില്‍ ഒൗഷധമില്ലേ? രോഗശാന്തി നല്‍കാന്‍ അവിടെ ഭിഷഗ്വരനില്ലേ? പിന്നെ എന്തുകൊണ്ടാണ്‌ എന്‍െറ ജനത്തിനു രോഗശാന്തി ഉണ്ടാകാത്തത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗിലെയാദിൽ ഔഷധലേപനം ഇല്ലേ? അവിടെ വൈദ്യനില്ലേ? എന്റെ ജനത്തിന്റെ മുറിവിന് സൗഖ്യം വരാത്തത് എന്തുകൊണ്ട്?