Jeremiah 8:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയുക: “മനുഷ്യര്‍ വീണുപോയാല്‍ അവര്‍ വീണ്ടും എഴുന്നേല്‌ക്കുകയില്ലേ? വഴിതെറ്റിപ്പോകുന്നവന്‍ മടങ്ങിവരികയില്ലേ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ അവരോടു പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരുത്തൻ വീണാൽ എഴുനീല്ക്കയില്ലയോ? ഒരുത്തൻ വഴി തെറ്റിപ്പോയാൽ മടങ്ങിവരികയില്ലയോ?
Malayalam 1992 MBSI
നിങ്ങള്‍ ഔരോരുത്തനും താന്താന്റെ കൂട്ടുകാരനെ സൂക്ഷിച്ചുകൊള്‍വിന്‍ ന്‍; ഒരു സഹോദരനിലും നിങ്ങള്‍ ആശ്രയിക്കരുതു; ഏതു സഹോദരനും ഉപായം പ്രവര്‍ത്തിക്കുന്നു; ഏതു കൂട്ടുകാരനും നുണ പറഞ്ഞു നടക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നീ അവരോടു പറയേണ്ടത്: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരുത്തൻ വീണാൽ എഴുന്നേല്ക്കുകയില്ലയോ? ഒരുത്തൻ വഴി തെറ്റിപ്പോയാൽ മടങ്ങിവരുകയില്ലയോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ അവരോടു പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരുത്തന്‍ വീണാൽ എഴുന്നേല്ക്കയില്ലയോ? ഒരുത്തന്‍ വഴി തെറ്റിപ്പോയാൽ മടങ്ങിവരികയില്ലയോ?
Malayalam Bible POC-ML 2013
നീ അവരോടു പറയുക, കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വീണവന്‍ എഴുന്നേല്‍ക്കുകയില്ലേ? വഴി തെറ്റിയവന്‍മടങ്ങിവരാതിരിക്കുമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നീ അവരോടു പറയുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘മനുഷ്യർ വീണാൽ എഴുന്നേൽക്കുകയില്ലേ? അവർ പിന്മാറിപ്പോയാൽ മടങ്ങിവരികയില്ലേ?