Jeremiah 8:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നെന്തുകൊണ്ട് ഈ ജനം സ്ഥിരമായി പിന്മാറ്റത്തില്‍ കഴിയുന്നു? വഞ്ചനയിലാണ് അവര്‍ക്കു താല്‍പര്യം; മടങ്ങിവരാന്‍ അവര്‍ വിസമ്മതിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെരൂശലേമിലെ ഈ ജനമോ ഇടവിടാത്ത പിന്മാറ്റമായി പിന്മാറിയിരിക്കുന്നതും വഞ്ചന മുറുകെ പിടിച്ചുകൊണ്ടു മടങ്ങിവരുവാൻ മനസ്സില്ലാതിരിക്കുന്നതും എന്തു?
Malayalam 1992 MBSI
അവര്‍ ഔരോരുത്തനും താന്താന്റെ കൂട്ടുകാരനെ ചതിക്കും; സത്യം സംസാരിക്കയുമില്ല; വ്യാജം സംസാരിപ്പാന്‍ അവര്‍ നാവിനെ അഭ്യസിപ്പിച്ചിരിക്കുന്നു; നീതികേടു പ്രവൃത്തിപ്പാന്‍ അവര്‍ അദ്ധ്വാനിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെരൂശലേമിലെ ഈ ജനം നിരന്തരമായി പിന്മാറിയിരിക്കുന്നതും വഞ്ചന മുറുകെ പിടിച്ചുകൊണ്ട് മടങ്ങിവരുവാൻ മനസ്സില്ലാതിരിക്കുന്നതും എന്ത്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെരൂശലേമിലെ ഈ ജനമോ ഇടവിടാത്ത പിന്മാറ്റമായി പിന്മാറിയിരിക്കുന്നതും വഞ്ചന മുറുകെ പിടിച്ചുകൊണ്ടു മടങ്ങിവരുവാന്‍ മനസ്സില്ലാതിരിക്കുന്നതും എന്ത്?
Malayalam Bible POC-ML 2013
എന്തുകൊണ്ടാണ് ഈ ജനം ഒടുങ്ങാത്ത മാത്‌സര്യത്തോടെ മറുതലിക്കുന്നത്? വഞ്ചനയിലാണ് അവര്‍ക്ക് ആസക്‌തി; തിരിച്ചുവരാന്‍ അവര്‍ക്കു മനസ്‌സില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ ജനം എന്നിൽനിന്നു പിന്തിരിഞ്ഞത് എന്തുകൊണ്ട്? ജെറുശലേം നിരന്തരം പിന്തിരിയുന്നതും എന്തുകൊണ്ട്? അവർ വഞ്ചന മുറുകെപ്പിടിക്കുന്നു; മടങ്ങിവരാൻ അവർ വിസമ്മതിക്കുകയുംചെയ്യുന്നു?