Jeremiah 8:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാറപ്പക്ഷിപോലും അതിന്‍റെ കാലം അറിയുന്നു. ചെങ്ങാലിയും മീവല്‍പ്പക്ഷിയും കൊക്കും തിരിച്ചുവരവിനുള്ള സമയം പാലിക്കുന്നു. എന്‍റെ ജനമോ സര്‍വേശ്വരന്‍റെ കല്പന അറിയുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകാശത്തിലെ പെരുഞാറ തന്റെ കാലം അറിയുന്നു; കുറുപ്രാവും മീവൽപക്ഷിയും കൊക്കും മടങ്ങിവരവിന്നുള്ള സമയം അനുസരിക്കുന്നു; എന്റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല.
Malayalam 1992 MBSI
അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ ഞാന്‍ അവരെ ഉരുക്കി ശോധന കഴിക്കും; എന്റെ ജനത്തിന്റെ പുത്രിയെ വിചാരിച്ചു ഞാന്‍ മറ്റെന്തു ചെയ്യേണ്ടു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകാശത്തിലെ പെരുഞാറ തന്റെ കാലം അറിയുന്നു; കുറുപ്രാവും മീവൽപക്ഷിയും കൊക്കും മടങ്ങിവരവിനുള്ള സമയം അനുസരിക്കുന്നു; എന്റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകാശത്തിലെ പെരുഞ്ഞാറ തന്‍റെ കാലം അറിയുന്നു; കുറുപ്രാവും മീവൽപ്പക്ഷിയും കൊക്കും മടങ്ങിവരവിനുള്ള സമയം അനുസരിക്കുന്നു; എന്റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല.
Malayalam Bible POC-ML 2013
ആകാശത്തില്‍ പറക്കുന്ന ഞാറപ്പക്‌ഷിക്കുപോലും അതിന്‍െറ കാലം അറിയാം; മാടപ്രാവും മീവല്‍പ്പക്‌ഷിയും കൊക്കും തിരിച്ചുവരാനുള്ള സമയം പാലിക്കുന്നു; എന്‍െറ ജനത്തിനാകട്ടെ കര്‍ത്താവിന്‍െറ കല്‍പന അറിഞ്ഞുകൂടാ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആകാശത്തിലെ പെരിഞ്ഞാറ തന്റെ സമയം അറിയുന്നു; കുറുപ്രാവും കൊക്കും മീവൽപ്പക്ഷിയും മടങ്ങിവരവിന്റെ സമയം അനുസരിക്കുന്നു. എന്നാൽ എന്റെ ജനം യഹോവയുടെ പ്രമാണങ്ങൾ അറിയുന്നില്ല.