Jeremiah 9:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ യെരൂശലേമിനെ നാശകൂമ്പാരമാക്കും; അതു കുറുനരികളുടെ പാര്‍പ്പിടമായിത്തീരും; യെഹൂദാപട്ടണങ്ങള്‍ ഞാന്‍ വിജനഭൂമിയാക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ യെരൂശലേമിനെ കൽകുന്നുകളും കുറുനരികളുടെ പാർപ്പിടവും ആക്കും; ഞാൻ യെഹൂദാപട്ടണങ്ങളെ നിവാസികൾ ഇല്ലാതാകുംവണ്ണം ശൂന്യമാക്കിക്കളയും.
Malayalam 1992 MBSI
ആകാശത്തെയും ഭൂമിയെയും നിര്‍മ്മിക്കാത്ത ദേവന്മാരോ ഭൂമിയില്‍നിന്നും ആകാശത്തിന്‍ കീഴില്‍നിന്നും നശിച്ചുപോകും എന്നിങ്ങനെ അവരോടു പറവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ യെരൂശലേമിനെ കൽക്കുന്നുകളും കുറുനരികളുടെ പാർപ്പിടവും ആക്കും; ഞാൻ യെഹൂദാപട്ടണങ്ങളെ നിവാസികൾ ഇല്ലാതെയാകും വിധം ശൂന്യമാക്കിക്കളയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ യെരൂശലേമിനെ കൽക്കുന്നുകളും കുറുനരികളുടെ പാര്‍പ്പിടവും ആക്കും; ഞാന്‍ യെഹൂദാപട്ടണങ്ങളെ നിവാസികള്‍ ഇല്ലാതാകുംവണ്ണം ശൂന്യമാക്കിക്കളയും.
Malayalam Bible POC-ML 2013
ഞാന്‍ ജറുസലെമിനെ ഒരു നാശക്കൂമ്പാരവും കുറുക്കന്‍െറ സങ്കേതവുമാക്കും; യൂദായിലെ നഗരങ്ങളെ വിജനഭൂമിയാക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഞാൻ ജെറുശലേമിനെ ഒരു കൽക്കുന്നും കുറുനരികൾ വിഹരിക്കുന്ന ഇടവുമാക്കും; ഞാൻ യെഹൂദാനഗരങ്ങളെ നിവാസികളില്ലാത്ത ശൂന്യസ്ഥലമാക്കിമാറ്റും.”