Jeremiah 9:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരോ അവരുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ജനതകളുടെ ഇടയിലേക്കു ഞാന്‍ അവരെ ചിതറിക്കും; അവര്‍ നിശ്ശേഷം നശിക്കുന്നതുവരെ വാള്‍ അവരെ പിന്തുടരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരും അവരുടെ പിതാക്കന്മാരും അറിയാത്ത ജാതികളുടെ ഇടയിൽ ഞാൻ അവരെ ചിന്നിച്ചു, അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാൾ അയക്കും.
Malayalam 1992 MBSI
യാക്കോബിന്റെ ഔഹരിയായവന്‍ അവയെപ്പോലെയല്ല; അന്‍ സര്‍വ്വത്തെയും നിര്‍മ്മിച്ചവന്‍; യിസ്രായേല്‍ അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരും അവരുടെ പിതാക്കന്മാരും അറിയാത്ത ജനതകളുടെ ഇടയിൽ ഞാൻ അവരെ ചിതറിച്ച്, അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാൾ അയയ്ക്കും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരും അവരുടെ പിതാക്കന്മാരും അറിയാത്ത ജാതികളുടെ ഇടയിൽ ഞാന്‍ അവരെ ചിന്നിച്ചു; അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാള്‍ അയയ്ക്കും.
Malayalam Bible POC-ML 2013
അവരോ അവരുടെ പിതാക്കന്‍മാരോ അറിഞ്ഞിട്ടില്ലാത്ത ജന തകളുടെ ഇടയിലേക്കു ഞാന്‍ അവരെ ചിത റിക്കും. അവര്‍ നിശ്‌ശേഷം നശിക്കുന്നതുവരെ വാള്‍ അവരെ പിന്തുടരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരോ അവരുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത രാഷ്ട്രങ്ങൾക്കിടയിൽ ഞാൻ അവരെ ചിതറിച്ചുകളയും, ഞാൻ അവരെ മുടിച്ചുകളയുന്നതുവരെ അവരുടെ പിന്നാലെ വാൾ അയയ്ക്കും.”