Jeremiah 9:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്‍ത്രീകളേ, സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുവിന്‍; അവിടുന്ന് ഉച്ചരിക്കുന്നതു നിങ്ങളുടെ കാതു കേള്‍ക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപഗാനം പഠിപ്പിക്കുവിന്‍; ഓരോരുത്തരും തന്‍റെ അയല്‍ക്കാരിയെ ശോകഗാനം പഠിപ്പിക്കട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ സ്ത്രീകളേ, യഹോവയുടെ വചനം കേൾപ്പിൻ; നിങ്ങളുടെ ചെവി അവന്റെ വായിലെ വചനം ശ്രദ്ധിക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപവും ഓരോരുത്തി താന്താന്റെ കൂട്ടുകാരത്തിയെ പ്രലാപവും അഭ്യസിപ്പിപ്പിൻ.
Malayalam 1992 MBSI
എന്റെ കൂടാരം കവര്‍ച്ചയായ്പോയിരിക്കുന്നു; എന്റെ കയറു ഒക്കെയും അറ്റിരിക്കുന്നു; എന്റെ മക്കള്‍ എന്നെ വിട്ടുപോയി; അവര്‍ ഇല്ലാതായിരിക്കുന്നു; ഇനി എന്റെ കൂടാരം അടിപ്പാനും തിരശ്ശീല നിവിര്‍ക്കുംവാനും ആരുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ സ്ത്രീകളേ, യഹോവയുടെ വചനം കേൾക്കുവിൻ; നിങ്ങളുടെ ചെവി അവിടുത്തെ വായിലെ വചനം ശ്രദ്ധിക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപവും ഓരോ സ്ത്രീയും അവളുടെ കൂട്ടുകാരിയെ പ്രലാപവും അഭ്യസിപ്പിക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ സ്ത്രീകളേ, യഹോവയുടെ വചനം കേള്‍പ്പിന്‍; നിങ്ങളുടെ ചെവി അവന്‍റെ വായിലെ വചനം ശ്രദ്ധിക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപവും ഓരോരുത്തി താന്താന്‍റെ കൂട്ടുകാരത്തിയെ പ്രലാപവും അഭ്യസിപ്പിപ്പിന്‍.
Malayalam Bible POC-ML 2013
സ്‌ത്രീകളേ, കര്‍ത്താവിന്‍െറ വാക്കു കേള്‍ക്കുവിന്‍; അവിടുന്നു പറയുന്നത്‌ ശ്രദ്‌ധിക്കുവിന്‍. നിങ്ങളുടെ പുത്രിമാരെ വിലാപഗാനം പഠിപ്പിക്കുവിന്‍. ഓരോരുത്തരും അയല്‍ക്കാരിയെ ചരമഗീതം അഭ്യസിപ്പിക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇപ്പോൾ, സ്ത്രീകളേ, യഹോവയുടെ വചനം കേൾക്കുക; നിങ്ങളുടെ കാതുകൾ അവിടത്തെ വായിലെ വചനത്തിനായി തുറക്കുക. നിങ്ങളുടെ പുത്രിമാരെ വിലപിക്കാനും നിങ്ങൾ പരസ്പരം വിലാപഗീതം ആലപിക്കാനും അഭ്യസിപ്പിക്കുക.