Jeremiah 9:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മര്‍ദനത്തിനുമേല്‍ മര്‍ദനവും ചതിക്കുമേല്‍ ചതിയും അവര്‍ കൂട്ടിവയ്‍ക്കുന്നു; എന്നെ അവര്‍ അറിയുന്നില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ വാസം വഞ്ചനയുടെ നടുവിൽ ആകുന്നു; വഞ്ചനനിമിത്തം അവർ എന്നെ അറിവാൻ നിരസിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
Malayalam 1992 MBSI
യഹോവേ, നിന്നോടു തുല്യനായവന്‍ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തില്‍ വലിയതും ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ വാസം വഞ്ചനയുടെ നടുവിൽ ആകുന്നു; വഞ്ചനനിമിത്തം അവർ എന്നെ അറിയുവാൻ വിസമ്മതിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ വാസം വഞ്ചനയുടെ നടുവിൽ ആകുന്നു; വഞ്ചന നിമിത്തം അവര്‍ എന്നെ അറിവാന്‍ നിരസിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.
Malayalam Bible POC-ML 2013
മര്‍ദനത്തിനുമേല്‍ മര്‍ദനവും വഞ്ചനയ്‌ക്കുമേല്‍ വഞ്ചനയും കുന്നുകൂടുന്നു; അവര്‍ എന്നെ അറിയാന്‍ വിസമ്മതിക്കുന്നു- കര്‍ത്താവാണ് ഇതു പറയുന്നത്. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ വാസം വഞ്ചനയുടെ മധ്യത്തിലാണ്, അവരുടെ വഞ്ചനയിൽ അവർ എന്നെ അംഗീകരിക്കാൻ വിസമ്മതിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.