Jeremiah 9:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ നാവ് മാരകമായ അസ്ത്രമാണ്. അവര്‍ പറയുന്നതു വഞ്ചനയാണ്; അധരംകൊണ്ടു സൗഹാര്‍ദമായി അയല്‍ക്കാരനോടു സംസാരിക്കുമ്പോള്‍ തന്നെ ഹൃദയത്തില്‍ അയാള്‍ക്കുവേണ്ടി അവര്‍ കെണി ഒരുക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ നാവു മരണകരമായ അസ്ത്രമാകുന്നു; അതു വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ടു ഓരോരുത്തനും താന്താന്റെ കൂട്ടുകാരനോടു സമാധാനം സംസാരിക്കുന്നു; ഉള്ളുകൊണ്ടോ അവന്നായി പതിയിരിക്കുന്നു.
Malayalam 1992 MBSI
അവര്‍ ഒരുപോലെ മൃഗപ്രായരും ഭോഷന്മാരും ആകുന്നു; മിത്ഥ്യാമൂര്‍ത്തികളുടെ ഉപദേശമോ മരമുട്ടിയത്രേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ നാവ് മരണകരമായ അസ്ത്രമാകുന്നു; അത് വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ട് ഓരോരുത്തനും അവനവന്റെ കൂട്ടുകാരനോട് സമാധാനം സംസാരിക്കുന്നു; എന്നാൽ ഹൃദയത്തിൽ അവനായി പതിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ നാവു മരണകരമായ അസ്ത്രമാകുന്നു; അതു വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ട് ഓരോരുത്തനും താന്താന്‍റെ കൂട്ടുകാരനോടു സമാധാനം സംസാരിക്കുന്നു; ഉള്ളുകൊണ്ടോ അവനായി പതിയിരിക്കുന്നു.
Malayalam Bible POC-ML 2013
അവരുടെ നാവ്‌ മാര കമായ അസ്‌ത്രമാണ്‌; അതു വഞ്ചന പൊഴിക്കുന്നു. അയല്‍ക്കാരനോടു സൗഹാര്‍ദമായി സംസാരിക്കുമ്പോഴും അവര്‍ തങ്ങളുടെ ഹൃദയത്തില്‍ കെണിയൊരുക്കുകയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ നാവ് മാരകമായ ഒരു അമ്പാണ്; അതു വഞ്ചന സംസാരിക്കുന്നു. അവർ തങ്ങളുടെ അയൽവാസിയോട് വാകൊണ്ട് സൗഹൃദത്തോടെ സംസാരിക്കുന്നു, എന്നാൽ ഹൃദയത്തിൽ അവർക്കായി കെണിയൊരുക്കുന്നു.