Job 10:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കളിമണ്ണുകൊണ്ട് അവിടുന്ന് എന്നെ മെനഞ്ഞു എന്ന് ഓര്‍ക്കണമേ. അവിടുന്ന് എന്നെ ധൂളിയിലേക്കു തിരിച്ചയയ്‍ക്കാന്‍ പോകുകയാണോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ എന്നെ കളിമണ്ണുകൊണ്ടെന്നപോലെ മനഞ്ഞു എന്നോർക്കേണമേ; നീ എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ?
Malayalam 1992 MBSI
നീ എന്നെ കളിമണ്ണുകൊണ്ടെന്നപോലെ മനഞ്ഞു എന്നോര്‍ക്കേണമേ; നീ എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങ് എന്നെ കളിമണ്ണുകൊണ്ട് മെനഞ്ഞു എന്നോർക്കണമേ; അവിടുന്ന് എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ എന്നെ കളിമണ്ണുകൊണ്ടെന്നപോലെ മെനഞ്ഞു എന്നോര്‍ക്കേണമേ; നീ എന്നെ വീണ്ടും പൊടിയാക്കി കളയുമോ?
Malayalam Bible POC-ML 2013
കളിമണ്ണുകൊണ്ടാണ്‌ അങ്ങ്‌ എന്നെസൃഷ്‌ടിച്ചതെന്ന്‌ അനുസ്‌മരിക്കണമേ! പൊടിയിലേക്കുതന്നെ അങ്ങ്‌ എന്നെതിരിച്ചയയ്‌ക്കുമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കളിമണ്ണുപോലെ എന്നെ മെനഞ്ഞത് അങ്ങാണ് എന്ന് ഓർക്കുക. ഇപ്പോൾ അങ്ങ് തിരികെ എന്നെ പൊടിയിലേക്കു ചേർക്കുമോ?