Job 14:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് എപ്പോഴും മനുഷ്യനെ ജയിക്കുന്നു; അവന്‍ കടന്നുപോകുന്നു. അവിടുന്ന് അവന്‍റെ മുഖച്ഛായപോലും മാറ്റി പറഞ്ഞയയ്‍ക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ എപ്പോഴും അവനെ ആക്രമിച്ചിട്ടു അവൻ കടന്നുപോകുന്നു; നീ അവന്റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു.
Malayalam 1992 MBSI
നീ എപ്പോഴും അവനെ ആക്രമിച്ചിട്ടു അവന്‍ കടന്നുപോകുന്നു; നീ അവന്റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങ് എപ്പോഴും അവനെ ആക്രമിച്ചിട്ട് അവൻ കടന്നുപോകുന്നു; അവിടുന്ന് അവന്റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ എപ്പോഴും അവനെ ആക്രമിച്ചിട്ട് അവന്‍ കടന്നുപോകുന്നു; നീ അവന്‍റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു.
Malayalam Bible POC-ML 2013
അങ്ങ്‌ എപ്പോഴും അവന്‍െറ മേല്‍ വിജയം നേടുന്നു. അവനോ കടന്നു പോകുന്നു. അങ്ങ്‌, അവന്‍െറ മുഖം വിരൂപമാക്കിഅവനെ പറഞ്ഞയയ്‌ക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങ് അവരെ എന്നേക്കുമായി തള്ളിയിടുന്നു, അവൻ കടന്നുപോകുന്നു; അവിടന്ന് അവരുടെ മുഖം വിരൂപമാക്കുകയും അവരെ പറഞ്ഞയയ്ക്കുകയും ചെയ്യുന്നു.