Job 16:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ എന്‍റെ നേരേ വായ് പിളര്‍ക്കുന്നു. അവര്‍ ഗര്‍വത്തോടെ എന്‍റെ ചെകിട്ടത്ത് അടിക്കുന്നു; എനിക്കെതിരെ സംഘടിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ എന്റെ നേരെ വായ്പിളർക്കുന്നു; നിന്ദയോടെ അവർ എന്റെ ചെകിട്ടത്തടിക്കുന്നു; അവർ എനിക്കു വിരോധമായി കൂട്ടം കൂടുന്നു.
Malayalam 1992 MBSI
അവര്‍ എന്റെ നേരെ വായ്പിളര്‍ക്കുംന്നു; നിന്ദയോടെ അവര്‍ എന്റെ ചെകിട്ടത്തടിക്കുന്നു; അവര്‍ എനിക്കു വിരോധമായി കൂട്ടം കൂടുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ എന്റെ നേരെ വായ് പിളർക്കുന്നു; നിന്ദയോടെ അവർ എന്റെ ചെകിട്ടത്തടിക്കുന്നു; അവർ എനിയ്ക്ക് വിരോധമായി കൂട്ടം കൂടുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ എന്‍റെ നേരേ വായ് പിളര്‍ക്കുന്നു; നിന്ദയോടെ അവര്‍ എന്റെ ചെകിട്ടത്തടിക്കുന്നു; അവര്‍ എനിക്കു വിരോധമായി കൂട്ടം കൂടുന്നു.
Malayalam Bible POC-ML 2013
മനുഷ്യര്‍ എന്‍െറ നേരേ വായ് പിളര്‍ന്നു, അവര്‍ ഗര്‍വോടെ എന്‍െറ മുഖത്തടിച്ചു; എനിക്കെതിരേ അവര്‍ സംഘം ചേരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആളുകൾ എന്റെനേരേ പരിഹാസത്തോടെ വായ് പിളർന്നു; അവർ നിന്ദയോടെ എന്റെ ചെകിട്ടത്തടിക്കുകയും എനിക്കു വിരോധമായി കൂട്ടംകൂടുകയും ചെയ്യുന്നു.