Job 16:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെ വില്ലാളികള്‍ എന്നെ വളഞ്ഞിരിക്കുന്നു. അവിടുന്ന് എന്‍റെ ആന്തരാവയവങ്ങളെ കരുണകൂടാതെ കുത്തിപ്പിളര്‍ക്കുന്നു; എന്‍റെ പിത്തരസം ഒഴുക്കിക്കളയുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു; അവൻ ആദരിക്കാതെ എന്റെ അന്തർഭാഗങ്ങളെ പിളർക്കുന്നു; എന്റെ പിത്തത്തെ നിലത്തു ഒഴിച്ചുകളയുന്നു.
Malayalam 1992 MBSI
അവന്റെ അസ്ത്രങ്ങള്‍ എന്റെ ചുറ്റും വീഴുന്നു; അവന്‍ ആദരിക്കാതെ എന്റെ അന്തര്‍ഭാഗങ്ങളെ പിളര്‍ക്കുംന്നു; എന്റെ പിത്തത്തെ നിലത്തു ഒഴിച്ചുകളയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടുത്തെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു; അവിടുന്ന് ആദരിക്കാതെ എന്റെ അന്തർഭാഗങ്ങളെ പിളർക്കുന്നു; എന്റെ പിത്തരസം നിലത്ത് ഒഴിച്ചുകളയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ അസ്ത്രങ്ങള്‍ എന്‍റെ ചുറ്റും വീഴുന്നു; അവന്‍ ആദരിക്കാതെ എന്‍റെ അന്തര്‍ഭാഗങ്ങളെ പിളര്‍ക്കുന്നു; എന്‍റെ പിത്തത്തെ നിലത്ത് ഒഴിച്ചുകളയുന്നു.
Malayalam Bible POC-ML 2013
അവിടുത്തെ വില്ലാളികള്‍ എന്നെ വലയം ചെയ്‌തിരിക്കുന്നു. അവിടുന്ന്‌ എന്‍െറ ആന്തരാവയവങ്ങളെ കരുണയില്ലാതെ പിളര്‍ക്കുന്നു. അവിടുന്ന്‌ എന്‍െറ പിത്തനീര്‌ ഒഴുക്കിക്കളയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടത്തെ അസ്ത്രങ്ങൾ എന്നെ ചുറ്റിവളഞ്ഞു; കരുണകൂടാതെ അവിടന്ന് എന്റെ വൃക്കകളെ പിളർന്നു; എന്റെ പിത്തരസവും നിലത്ത് ഒഴുക്കിക്കളഞ്ഞു.