Job 18:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവനെ പിടികൂടാന്‍ കുരുക്കുകയര്‍ നിലത്ത് ഒളിച്ചുവച്ചിരിക്കുന്നു. അവനുവേണ്ടി ഒരു കെണി വഴിയില്‍ വച്ചിട്ടുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്നു നിലത്തു കുരുക്കു മറെച്ചുവെക്കും; അവനെ പിടിപ്പാൻ പാതയിൽ വല ഒളിച്ചു വെക്കും.
Malayalam 1992 MBSI
അവന്നു നിലത്തു കുരുകൂ മറെച്ചുവേക്കും; അവനെ പിടിപ്പാന്‍ പാതയില്‍ വല ഒളിച്ചു വേക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന് നിലത്ത് കുരുക്ക് മറച്ചുവയ്ക്കും; അവനെ പിടിക്കുവാൻ പാതയിൽ കെണി ഒളിച്ചുവയ്ക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന് നിലത്തു കുരുക്കു മറച്ചുവയ്ക്കും; അവനെ പിടിപ്പാന്‍ പാതയിൽ വല ഒളിച്ചുവയ്ക്കും.
Malayalam Bible POC-ML 2013
അവനെ കുടുക്കാന്‍ തറയില്‍ കയര്‍ഒളിച്ചു വച്ചിരിക്കുന്നു; പാതയില്‍ ഒരു കെണിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർക്കുവേണ്ടി നിലത്ത് കുടുക്കും വഴിയിൽ വലയും ഒളിച്ചുവെച്ചിരിക്കുന്നു.