Job 21:33 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
താഴ്വരയിലെ മണ്ണ് അവനോടു മധുരമായി പെരുമാറും; എല്ലാവരും അവനെ അനുഗമിക്കുന്നു. അവന്‍റെ മുന്‍ഗാമികളും അസംഖ്യമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
താഴ്‌വരയിലെ കട്ട അവന്നു മധുരമായിരിക്കും; അവന്റെ പിന്നാലെ സകലമനുഷ്യരും ചെല്ലും; അവന്നു മുമ്പെ പോയവർക്കു എണ്ണമില്ല.
Malayalam 1992 MBSI
താഴ്വരയിലെ കട്ട അവന്നു മധുരമായിരിക്കും; അവന്റെ പിന്നാലെ സകലമനുഷ്യരും ചെല്ലും; അവന്നു മുമ്പെ പോയവര്‍ക്കും എണ്ണമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
താഴ്വരയിലെ മണ്‍കട്ട അവന് മധുരമായിരിക്കും; അവന്റെ പിന്നാലെ സകലമനുഷ്യരും ചെല്ലും; അവന് മുമ്പ് പോയവർ അനേകം പേരാണ്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
താഴ്വരയിലെ കട്ട അവനു മധുരമായിരിക്കും; അവന്റെ പിന്നാലെ സകല മനുഷ്യരും ചെല്ലും; അവനു മുമ്പേ പോയവര്‍ക്ക് എണ്ണമില്ല.
Malayalam Bible POC-ML 2013
താഴ്‌വരയിലെ മണ്‍കട്ട അവനുപ്രിയങ്കരമായിരിക്കും. എല്ലാവരും അവനെ അനുയാത്ര ചെയ്യുന്നു. അവന്‍െറ മുന്‍പേ പോയവരും അസംഖ്യമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
താഴ്വരയിലെ മൺകട്ടകൾ അവർക്കു മധുരമായിരിക്കും; അവർക്കുമുമ്പായി അസംഖ്യംപേർ പോകുന്നു, എല്ലാവരും അവരെ അനുഗമിക്കുന്നു.