Job 21:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദുര്‍ജനം ദീര്‍ഘകാലം ജീവിക്കുന്നത് എന്തുകൊണ്ട്? അവരുടെ ആയുസ്സ് വാര്‍ധക്യത്തോളം നീളുകയും, അവര്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്നതെന്ത്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദുഷ്ടന്മാർ ജീവിച്ചിരുന്നു വാർദ്ധക്യം പ്രാപിക്കയും അവർക്കു ബലം വർദ്ധിക്കയും ചെയ്യുന്നതു എന്തു?
Malayalam 1992 MBSI
ദുഷ്ടന്മാര്‍ ജീവിച്ചിരുന്നു വാര്‍ദ്ധക്യം പ്രാപിക്കയും അവര്‍ക്കും ബലം വര്‍ദ്ധിക്കയും ചെയ്യുന്നതു എന്തു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദുഷ്ടന്മാർ ജീവിച്ചിരുന്ന് വാർദ്ധക്യം പ്രാപിക്കുകയും അവർക്ക് ബലം വർദ്ധിക്കുകയും ചെയ്യുന്നത് എന്ത്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദുഷ്ടന്മാര്‍ ജീവിച്ചിരുന്നു വാര്‍ധക്യം പ്രാപിക്കയും അവര്‍ക്കു ബലം വര്‍ധിക്കയും ചെയ്യുന്നത് എന്ത്?
Malayalam Bible POC-ML 2013
ദുഷ്‌ടന്‍മാര്‍ ജീവിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌? അവര്‍ വാര്‍ധക്യം പ്രാപിക്കുകയും, ശക്‌തരാവുകയും ചെയ്യുന്നതെന്തുകൊണ്ട്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദുഷ്ടർ ദീർഘായുസ്സോടെ ഇരിക്കുന്നതും വൃദ്ധരായശേഷവും ശക്തി ഏറിവരുന്നതും എന്തുകൊണ്ട്?