Job 27:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവനു സന്താനങ്ങള്‍ പെരുകുന്നത് വാളിന് ഇരയാകാന്‍ വേണ്ടിയാണ്. അവന്‍റെ സന്തതിക്കു വേണ്ടുവോളം ആഹാരം ലഭിക്കുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ മക്കൾ പെരുകിയാൽ അതു വാളിന്നായിട്ടത്രേ; അവന്റെ സന്തതി അപ്പം തിന്നു തൃപ്തരാകയില്ല.
Malayalam 1992 MBSI
അവന്റെ മക്കള്‍ പെരുകിയാല്‍ അതു വാളിന്നായിട്ടത്രേ; അവന്റെ സന്തതി അപ്പം തിന്നു തൃപ്തരാകയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ മക്കൾ പെരുകിയാൽ അത് വാളിനായിട്ടത്രേ; അവന്റെ സന്തതി അപ്പം തിന്ന് തൃപ്തരാകുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ മക്കള്‍ പെരുകിയാൽ അതു വാളിനായിട്ടത്രേ; അവന്‍റെ സന്തതി അപ്പം തിന്നു തൃപ്തരാകയില്ല.
Malayalam Bible POC-ML 2013
അവന്‍െറ സന്താനങ്ങള്‍ പെരുകുന്നെങ്കില്‍ അവര്‍ വാളിന്‌ ഇരയാകാന്‍ വേണ്ടിയാണ്‌. അവന്‍െറ സന്തതികള്‍ക്ക്‌ വേണ്ടുവോളം ആഹാരം ലഭിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർക്ക് എത്രയധികം മക്കൾ ഉണ്ടായാലും അവരെല്ലാം വാളിനു വിധിക്കപ്പെട്ടിരിക്കുന്നു; അവരുടെ സന്തതിക്കു മതിവരുവോളം ഭക്ഷിക്കാൻ ലഭിക്കുകയില്ല.