Job 28:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിര്‍ജനമായ താഴ്വരയില്‍ അവര്‍ ഖനി തുരക്കുന്നു. വഴിപോക്കര്‍പോലും വിസ്മരിച്ച ഏകാന്തതയില്‍, ഖനനത്തിനു കയറില്‍ തൂങ്ങി പണി എടുക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പാർപ്പുള്ളേടത്തുനിന്നു ദൂരെ അവർ കുഴികുത്തുന്നു; കടന്നുപോകുന്ന കാലിന്നു അവർ മറന്നു പോയവർ തന്നേ; മനുഷ്യർക്കു അകലെ അവർ തൂങ്ങി ആടുന്നു.
Malayalam 1992 MBSI
പാര്‍പ്പുള്ളേടത്തുനിന്നു ദൂരെ അവര്‍ കുഴികുത്തുന്നു; കടന്നുപോകുന്ന കാലിന്നു അവര്‍ മറന്നു പോയവര്‍ തന്നേ; മനുഷ്യര്‍ക്കും അകലെ അവര്‍ തൂങ്ങി ആടുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
താമസമുള്ള സ്ഥലത്തുനിന്ന് ദൂരെ അവർ കുഴികുത്തുന്നു; നടന്നുപോകുന്ന മനുഷ്യന് അവർ മറന്നു പോയവർ തന്നെ; മനുഷ്യർക്ക് അകലെ അവർ തൂങ്ങി ആടുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പാര്‍പ്പുള്ളേടത്തുനിന്നു ദൂരെ അവര്‍ കുഴി കുത്തുന്നു; കടന്നുപോകുന്ന കാലിന് അവര്‍ മറന്നുപോയവര്‍ തന്നെ; മനുഷ്യര്‍ക്ക് അകലെ അവര്‍ തൂങ്ങി ആടുന്നു.
Malayalam Bible POC-ML 2013
മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍നിന്ന്‌അകലെ താഴ്‌വരയില്‍ അവര്‍ ഖനികള്‍ കുഴിക്കുന്നു; അവരെയാത്രക്കാര്‍ വിസ്‌മരിച്ചുപോയി. അവര്‍ മനുഷ്യരില്‍നിന്നകലെ ഖനികളില്‍ കയറില്‍ത്തൂങ്ങിക്കിടന്ന്‌ പണിയെടുക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആൾപ്പാർപ്പുള്ള സ്ഥലത്തുനിന്ന് അകലെയായി അവർ ഒരു തുരങ്കം നിർമിക്കുന്നു; മനുഷ്യരുടെ പാദസ്പർശം ഏൽക്കാത്തിടത്ത് ഖനിയിലെ കയറിൽ തൂങ്ങിയാടി അവർ പണിയെടുക്കുന്നു.