Job 30:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീചന്മാര്‍ വലത്തുവശത്തുനിന്ന് എന്നെ ആക്രമിക്കുന്നു. അവര്‍ വിനാശകരമായ തന്ത്രങ്ങള്‍ എന്‍റെ നേരേ പ്രയോഗിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വലത്തുഭാഗത്തു നീചപരിഷ എഴുന്നേറ്റു എന്റെ കാൽ ഉന്തുന്നു; അവർ നാശമാർഗ്ഗങ്ങളെ എന്റെ നേരെ നിരത്തുന്നു.
Malayalam 1992 MBSI
വലത്തുഭാഗത്തു നീചപരിഷ എഴുന്നേറ്റു എന്റെ കാല്‍ ഉന്തുന്നു; അവര്‍ നാശമാര്‍ഗ്ഗങ്ങളെ എന്റെ നേരെ നിരത്തുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വലത്തുഭാഗത്ത് നീചന്മാർ എഴുന്നേറ്റ് എന്നെ തുരത്തുന്നു അവർ നാശമാർഗ്ഗങ്ങളെ എന്റെ നേരെ നിരത്തുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വലത്തുഭാഗത്തു നീചപ്പരിഷ എഴുന്നേറ്റ് എന്‍റെ കാൽ ഉന്തുന്നു; അവര്‍ നാശമാര്‍ഗങ്ങളെ എന്‍റെ നേരേ നിരത്തുന്നു.
Malayalam Bible POC-ML 2013
എന്‍െറ വലത്തുവശത്തു നീചര്‍ ഉയരുന്നു. അവര്‍ എന്നെ ഓടിക്കുന്നു. അവരുടെ വിനാശകരമായ മാര്‍ഗങ്ങള്‍എന്‍െറ മേല്‍ പ്രയോഗിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ വലതുഭാഗത്ത് അവരുടെ വർഗം ആക്രമിക്കുന്നു എന്റെ കാലുകൾക്കായി കുരുക്കിടുന്നു. അവർ എനിക്കെതിരേ നാശതന്ത്രങ്ങൾ ഒരുക്കുന്നു.