Job 32:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീതിമാനെന്ന് ഇയ്യോബിന് സ്വയം തോന്നിയതുകൊണ്ട് ഈ മൂന്നു പേരും തങ്ങളുടെ വാദം അവസാനിപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ ഇയ്യോബ് തനിക്കുതന്നേ നീതിമാനായ്തോന്നിയതുകൊണ്ടു ഈ മൂന്നു പുരുഷന്മാർ അവനോടു വാദിക്കുന്നതു മതിയാക്കി.
Malayalam 1992 MBSI
അങ്ങനെ ഇയ്യോബ് തനിക്കുതന്നേ നീതിമാനായ്തോന്നിയതുകൊണ്ടു ഈ മൂന്നു പുരുഷന്മാര്‍ അവനോടു വാദിക്കുന്നതു മതിയാക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ ഇയ്യോബിന് സ്വയം നീതിമാനായി തോന്നിയതുകൊണ്ട് ഈ മൂന്നു പുരുഷന്മാർ അവനോട് വാദിക്കുന്നത് മതിയാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ ഇയ്യോബ് തനിക്കുതന്നെ നീതിമാനായിത്തോന്നിയതുകൊണ്ട് ഈ മൂന്നു പുരുഷന്മാര്‍ അവനോടു വാദിക്കുന്നതു മതിയാക്കി.
Malayalam Bible POC-ML 2013
ജോബിന്‌ താന്‍ നീതിമാനാണെന്നു തോന്നിയതുകൊണ്ട്‌ ഈ മൂന്നുപേരും തങ്ങളുടെവാദം മതിയാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ തന്റെ ദൃഷ്ടിയിൽ താൻ നീതിമാനാണെന്ന് ഇയ്യോബിനു തോന്നുകനിമിത്തം ഈ പുരുഷന്മാരും അദ്ദേഹത്തോടുള്ള പ്രതിവാദം മതിയാക്കി.