Job 33:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘അവിടുന്ന് എന്‍റെ വാക്കുകള്‍ക്ക് ഒന്നിനും മറുപടി തരുന്നില്ല.’ എന്നു പറഞ്ഞുകൊണ്ട് എന്തിനു ദൈവത്തോടു വാദിക്കുന്നു?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ അവനോടു എന്തിന്നു വാദിക്കുന്നു? തന്റെ കാര്യങ്ങളിൽ ഒന്നിന്നും അവൻ കാരണം പറയുന്നില്ലല്ലോ.
Malayalam 1992 MBSI
നീ അവനോടു എന്തിന്നു വാദിക്കുന്നു? തന്റെ കാര്യങ്ങളില്‍ ഒന്നിന്നും അവന്‍ കാരണം പറയുന്നില്ലല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ ദൈവത്തോട് എന്തിന് വാദിക്കുന്നു? തന്റെ കാര്യങ്ങളിൽ ഒന്നിനും അവിടുന്ന് കാരണം പറയുന്നില്ലല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ അവനോട് എന്തിനു വാദിക്കുന്നു? തന്‍റെ കാര്യങ്ങളിൽ ഒന്നിനും അവന്‍ കാരണം പറയുന്നില്ലല്ലോ.
Malayalam Bible POC-ML 2013
അവിടുന്ന്‌ എന്‍െറ വാക്കുകള്‍ക്കൊന്നും മറുപടി പറയുകയില്ല എന്നു പറഞ്ഞ്‌ നീ അവിടുത്തേക്കെതിരേ സംസാരിക്കുന്നതെന്ത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്ന് ആരുടെയും വാക്കുകൾക്ക് പ്രതികരിക്കുന്നില്ല, എന്നു താങ്കളെന്തിന് ദൈവത്തോടു പരാതിപ്പെടണം?