Job 34:29 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു നിഷ്ക്രിയനായാല്‍ ആര്‍ക്ക് അവിടുത്തെ കുറ്റം വിധിക്കാന്‍ കഴിയും? അവിടുന്നു മുഖം മറച്ചാല്‍, ജനതയോ വ്യക്തിയോ ആകട്ടെ, ആര്‍ക്ക് അവിടുത്തെ കാണാന്‍ കഴിയും?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വഷളനായ മനുഷ്യൻ വാഴാതിരിക്കേണ്ടതിന്നും ജനത്തെ കുടുക്കുവാൻ ആരും ഇല്ലാതിരിക്കേണ്ടതിന്നും
Malayalam 1992 MBSI
വഷളനായ മനുഷ്യന്‍ വാഴാതിരിക്കേണ്ടതിന്നും ജനത്തെ കുടുക്കുവാന്‍ ആരും ഇല്ലാതിരിക്കേണ്ടതിന്നും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വഷളനായ മനുഷ്യൻ ഭരിക്കാതിരിക്കേണ്ടതിനും ജനത്തെ കുടുക്കുവാൻ ആരും ഇല്ലാതിരിക്കേണ്ടതിനും -+
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വഷളനായ മനുഷ്യന്‍ വാഴാതിരിക്കേണ്ടതിനും ജനത്തെ കുടുക്കുവാന്‍ ആരും ഇല്ലാതിരിക്കേണ്ടതിനും
Malayalam Bible POC-ML 2013
ദുഷ്‌ടന്‍ ഭരിക്കുകയും ജനങ്ങളെ കെണിയില്‍പ്പെടുത്തുകയുംചെയ്യുന്നത്‌ തടയാതെ അവിടുന്ന്‌നിശ്‌്‌ശബ്‌ദനായിരുന്നാല്‍ ആര്‍ക്ക്‌ അവിടുത്തെ കുററം വിധിക്കാന്‍ കഴിയും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ അവിടന്നു മൗനമായിരിക്കുമ്പോൾ ആർ അവിടത്തെ കുറ്റംവിധിക്കും? അവിടന്നു മുഖം മറച്ചുകളയുമ്പോൾ ആർക്ക് അവിടത്തെ കാണാൻ കഴിയും? വ്യക്തികളുടെമേലും രാഷ്ട്രത്തിന്റെമേലും അവിടന്ന് ഒരുപോലെതന്നെ.