Job 35:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പീഡനങ്ങളുടെ ആധിക്യംമൂലം മനുഷ്യര്‍ നിലവിളിക്കുന്നു. ബലശാലികളുടെ ശക്തിപ്രയോഗംമൂലം അവര്‍ സഹായത്തിനുവേണ്ടി നിലവിളികൂട്ടുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പീഡയുടെ പെരുപ്പം ഹേതുവായി അവർ അയ്യംവിളിക്കുന്നു; മഹാന്മാരുടെ ഭുജംനിമിത്തം അവർ നിലവിളിക്കുന്നു.
Malayalam 1992 MBSI
എങ്കിലും രാത്രിയില്‍ സ്തോത്രഗീതങ്ങളെ നലകുന്നവനും ഭൂമിയിലെ മൃഗങ്ങളെക്കാള്‍ നമ്മെ പഠിപ്പിക്കുന്നവനും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പീഡനങ്ങളുടെ വലിപ്പം നിമിത്തം അവർ നിലവിളിക്കുന്നു; ശക്തന്മാരുടെ പ്രവൃത്തി നിമിത്തം അവർ സഹായത്തിനുവേണ്ടി നിലവിളിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പീഡയുടെ പെരുപ്പം ഹേതുവായി അവര്‍ അയ്യംവിളിക്കുന്നു; മഹാന്മാരുടെ ഭുജംനിമിത്തം അവര്‍ നിലവിളിക്കുന്നു.
Malayalam Bible POC-ML 2013
മര്‍ദനങ്ങളുടെ ആധിക്യം നിമിത്തംമനുഷ്യര്‍ നിലവിളിക്കുന്നു; ശക്‌തരുടെ കരം നിമിത്തം അവര്‍ സഹായത്തിനുവേണ്ടി മുറവിളികൂട്ടുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“പീഡനത്തിന്റെ ബാഹുല്യംനിമിത്തം ജനം നിലവിളിക്കുന്നു; ശക്തരുടെ കരങ്ങളിൽനിന്നു മോചിപ്പിക്കപ്പെടുന്നതിനായി അവർ മുറവിളി കൂട്ടുന്നു.