Job 36:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
താങ്കളെയും അവിടുന്നു കഷ്ടതയുടെ പിടിയില്‍നിന്നു ഞെരുക്കമില്ലാത്ത വിശാലതയിലേക്ക് ആനയിക്കുമായിരുന്നു. താങ്കളുടെ മേശമേല്‍ സ്വാദിഷ്ഠഭോജ്യങ്ങള്‍ നിരത്തുമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്നെയും അവൻ കഷ്ടതയുടെ വായിൽ നിന്നു ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേൽ സ്വാദുഭോജനം വെക്കുമായിരുന്നു.
Malayalam 1992 MBSI
നിന്നെയും അവന്‍ കഷ്ടതയുടെ വായില്‍ നിന്നു ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേല്‍ സ്വാദുഭോജനം വെക്കുമായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്നെയും അവിടുന്ന് കഷ്ടതയുടെ വായിൽ നിന്ന് ഞെരുക്കമില്ലാത്ത വിശാലതയിലേക്ക് നടത്തുമായിരുന്നു. നിന്റെ മേശമേൽ സ്വാദുഭോജനം വയ്ക്കുമായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്നെയും അവന്‍ കഷ്ടതയുടെ വായിൽനിന്ന് ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്‍റെ മേശമേൽ സ്വാദുഭോജനം വയ്ക്കുമായിരുന്നു.
Malayalam Bible POC-ML 2013
നിന്നെയും അവിടുന്ന്‌ കഷ്‌ടതകളിലൂടെ ഞെരുക്കമില്ലാത്ത വിശാലസ്‌ഥലത്തേക്ക്‌ ആകര്‍ഷിച്ചു. നിന്‍െറ മേശമേല്‍ ഒരുക്കിയിരുന്നത്‌കൊഴുപ്പുള്ള പദാര്‍ഥങ്ങളാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അങ്ങനെതന്നെ താങ്കളെയും അവിടന്ന് ഞെരുക്കത്തിന്റെ വായിൽനിന്ന് വിശാലതയിലേക്ക്; വിശിഷ്ടഭോജ്യത്താൽ സമൃദ്ധമായ മേശയിലേക്കുതന്നെ ആഹ്വാനംചെയ്യുന്നു.