Job 4:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്തോ ഒന്ന് നിശ്ചലമായി നില്‌ക്കുന്നതു ഞാന്‍ കണ്ടു; എങ്കിലും അതിന്‍റെ രൂപമെന്തെന്ന് ഗ്രഹിക്കാന്‍ എനിക്കു കഴിഞ്ഞില്ല. ഏതോ ഒരു രൂപം എന്‍റെ മുമ്പില്‍ ദൃശ്യമായി; നിറഞ്ഞ നിശ്ശബ്ദത. പിന്നെ ഞാന്‍ ഒരു ശബ്ദം കേട്ടു:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു പ്രതിമ എന്റെ കണ്ണിന്നെതിരെ നിന്നു; എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല; മന്ദമായോരു സ്വരം ഞാൻ കേട്ടതെന്തെന്നാൽ:
Malayalam 1992 MBSI
ഒരു പ്രതിമ എന്റെ കണ്ണിന്നെതിരെ നിന്നു; എങ്കിലും അതിന്റെ രൂപം ഞാന്‍ തിരിച്ചറിഞ്ഞില്ല; മന്ദമായോരു സ്വരം ഞാന്‍ കേട്ടതെന്തെന്നാല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു പ്രതിമ എന്റെ കണ്ണിനെതിരെ നിന്നു; എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല; മന്ദമായൊരു സ്വരം ഞാൻ കേട്ടത്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു പ്രതിമ എന്‍റെ കണ്ണിനെതിരേ നിന്നു; എങ്കിലും അതിന്റെ രൂപം ഞാന്‍ തിരിച്ചറിഞ്ഞില്ല; മന്ദമായൊരു സ്വരം ഞാന്‍ കേട്ടതെന്തെന്നാൽ:
Malayalam Bible POC-ML 2013
അതു നിശ്‌ചലമായി നിന്നെങ്കിലും അതിന്‍െറ രൂപം എനിക്ക് അവ്യക്‌തമായിരുന്നു. എന്‍െറ കണ്‍മുന്‍പില്‍ ഒരു രൂപംഞാന്‍ ദര്‍ശിച്ചു. നിശ്‌ശബ്‌ദതയില്‍ ഒരു സ്വരം ഞാന്‍ ശ്രവിച്ചു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതു നിശ്ചലമായി നിന്നു; എങ്കിലും ആ രൂപം എന്താണെന്നു തിരിച്ചറിയാൻ എനിക്കു കഴിഞ്ഞില്ല. ഒരു രൂപം എന്റെ കണ്ണുകൾക്കുമുമ്പിൽ നിലകൊണ്ടു; നിശ്ശബ്ദതയിൽ ഞാൻ ഒരു പതിഞ്ഞസ്വരം കേട്ടു: