Job 4:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്കില്‍, പൂഴിയില്‍നിന്നു രൂപംകൊണ്ട്, മണ്‍കൂടാരങ്ങളില്‍ പാര്‍ത്ത്, പുഴുവിനെപ്പോലെ ചതച്ചരയ്‍ക്കപ്പെടുന്ന ഈ മനുഷ്യനില്‍ എത്രയധികം കുറ്റം കാണും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പൊടിയിൽനിന്നുത്ഭവിച്ചു മൺപുരകളിൽ പാർത്തു പുഴുപോലെ ചതെഞ്ഞുപോകുന്നവരിൽ എത്ര അധികം!
Malayalam 1992 MBSI
പൊടിയില്‍നിന്നുത്ഭവിച്ചു മണ്പുരകളില്‍ പാര്‍ത്തു പുഴുപോലെ ചതെഞ്ഞു പോകുന്നവരില്‍ എത്ര അധികം!
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പൊടിയിൽനിന്നുത്ഭവിച്ചു മൺപുരകളിൽ വസിച്ച് പുഴുപോലെ ചതഞ്ഞുപോകുന്നവരിൽ എത്ര അധികം!
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പൊടിയിൽനിന്നുദ്ഭവിച്ചു മണ്‍പുരകളിൽ പാര്‍ത്തു പുഴുപോലെ ചതഞ്ഞു പോകുന്നവരിൽ എത്ര അധികം!
Malayalam Bible POC-ML 2013
എങ്കില്‍ പൊടിയില്‍നിന്നു രൂപംകൊണ്ട് മണ്‍പുരകളില്‍ വസിച്ച് ചിതല്‍പോലെചതച്ചരയ്‌ക്കപ്പെടുന്നവരില്‍ എത്രയധികമായിരിക്കും കുറ്റം കാണുക?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മൺകൂടാരങ്ങളിൽ വസിക്കുന്നവർ, പൊടിയിൽനിന്ന് ഉദ്ഭവിച്ചവർ, നിശാശലഭത്തെക്കാൾ വേഗത്തിൽ ചവിട്ടിയരയ്ക്കപ്പെടുന്നവർ എത്രയധികം കുറ്റക്കാരായിരിക്കും!