Job 42:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘അറിവില്ലാതെ ഉപദേശം മറച്ചുവയ്‍ക്കുന്ന ഇവനാര്?’ എന്ന് അവിടുന്നു ചോദിച്ചുവല്ലോ? എനിക്കു ദുര്‍ഗ്രഹമായ അദ്ഭുതകാര്യങ്ങള്‍ തിരിച്ചറിയാതെ ഞാന്‍ അങ്ങനെ പറഞ്ഞുപോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാർ? അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി.
Malayalam 1992 MBSI
അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാര്‍? അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാന്‍ തിരിച്ചറിയാതെ പറഞ്ഞുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നവനാര്? അങ്ങനെ എനിക്ക് അറിഞ്ഞുകൂടാത്തവിധം അത്ഭുതമേറിയത് ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാര്‍? അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അദ്ഭുതമേറിയതു ഞാന്‍ തിരിച്ചറിയാതെ പറഞ്ഞുപോയി.
Malayalam Bible POC-ML 2013
അറിവില്ലാതെ ഉപദേശത്തെമറച്ചുവയ്‌ക്കുന്നവന്‍ ആരാണ്‌ എന്ന്‌ അങ്ങ്‌ ചോദിച്ചു. എനിക്കു മനസ്‌സിലാകാത്ത അദ്‌ഭുതകരമായ കാര്യങ്ങളെക്കുറിച്ച്‌ ഞാന്‍ പറഞ്ഞുപോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘അജ്ഞതയാൽ എന്റെ ആലോചന ആച്ഛാദനംചെയ്യുന്ന ഇവൻ ആർ?’ അവിടന്നു ചോദിക്കുന്നു. എനിക്ക് അജ്ഞാതമായവയെക്കുറിച്ചു ഞാൻ സംസാരിച്ചു. നിശ്ചയം, അവ എനിക്കു ഗ്രഹിക്കാൻ കഴിയുന്നതിലും അധികം അത്ഭുതകരമായിരുന്നു.