Job 9:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തോടു വാഗ്വാദത്തിന് ഒരുമ്പെട്ടാല്‍ ആയിരത്തില്‍ ഒന്നിനുപോലും ഉത്തരം പറയാന്‍ ഒരുവനും സാധ്യമല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്നു അവനോടു വ്യവഹരിപ്പാൻ ഇഷ്ടം തോന്നിയാൽ ആയിരത്തിൽ ഒന്നിന്നു ഉത്തരം പറവാൻ കഴികയില്ല.
Malayalam 1992 MBSI
അവന്നു അവനോടു വ്യവഹരിപ്പാന്‍ ഇഷ്ടം തോന്നിയാല്‍ ആയിരത്തില്‍ ഒന്നിന്നു ഉത്തരം പറവാന്‍ കഴികയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരുവന് യഹോവയോട് വാദിക്കുവാൻ ഇഷ്ടം തോന്നിയാൽ ആയിരത്തിൽ ഒന്നിനു പോലും ഉത്തരം പറയുവാൻ കഴിയുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന് അവനോടു വ്യവഹരിപ്പാന്‍ ഇഷ്ടം തോന്നിയാൽ ആയിരത്തിൽ ഒന്നിന് ഉത്തരം പറവാന്‍ കഴികയില്ല.
Malayalam Bible POC-ML 2013
ഒരുവന്‍ അവിടുത്തോട്‌വാഗ്വാദത്തിലേര്‍പ്പെട്ടാല്‍ ആയിരത്തില്‍ ഒരു തവണപോലുംഅവിടുത്തോട്‌ ഉത്തരം പറയാന്‍ കഴിയുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അവിടത്തോടു വാദത്തിനു തുനിയുകയാണെങ്കിൽ, അവിടന്ന് ഉന്നയിക്കുന്ന കാര്യങ്ങളിൽ ആയിരത്തിൽ ഒന്നിനുപോലും മറുപടിനൽകാൻ അവർക്കു സാധ്യമല്ലല്ലോ.