Joel 1:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നമ്മുടെ കണ്‍മുമ്പില്‍നിന്നു ഭക്ഷ്യസാധനങ്ങള്‍ മറഞ്ഞില്ലേ? നമ്മുടെ ദൈവത്തിന്‍റെ ആലയത്തില്‍നിന്ന് ആഹ്ലാദോല്ലാസങ്ങള്‍ പൊയ്പ്പോയില്ലേ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നമ്മുടെ കണ്ണിന്റെ മുമ്പിൽനിന്നു ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്നു സന്തോഷവും ഉല്ലാസഘോഷവും അറ്റുപോയല്ലോ.
Malayalam 1992 MBSI
നമ്മുടെ കണ്ണിന്റെ മുമ്പില്‍നിന്നു ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തില്‍നിന്നു സന്തോഷവും ഉല്ലാസഘോഷവും അറ്റുപോയല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നമ്മുടെ കണ്ണിനു മുമ്പിൽനിന്ന് ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്ന് സന്തോഷവും ഉല്ലാസവും അറ്റുപോയല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നമ്മുടെ കണ്ണിന്‍റെ മുമ്പിൽനിന്ന് ആഹാരവും നമ്മുടെ ദൈവത്തിന്‍റെ ആലയത്തിൽനിന്ന് സന്തോഷവും ഉല്ലാസഘോഷവും അറ്റുപോയല്ലോ.
Malayalam Bible POC-ML 2013
നമ്മുടെ കണ്‍മുന്‍പില്‍നിന്നു ഭക്‌ഷണവും നമ്മുടെ ദൈവത്തിന്‍െറ ആലയത്തില്‍നിന്ന്‌ ആഹ്‌ളാദത്തിമിര്‍പ്പും അപ്രത്യക്‌ഷമായിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നമ്മുടെ കണ്ണിനുമുന്നിൽ ഭക്ഷണവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്ന് ആനന്ദവും ആഹ്ലാദവും അറ്റുപോയല്ലോ?