Joel 1:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരാ, ഞാന്‍ അവിടുത്തോടു നിലവിളിക്കുന്നു. വിജനസ്ഥലങ്ങളിലെ മേച്ചില്‍പ്പുറങ്ങള്‍ അഗ്നിക്കിരയായല്ലോ. വയലിലെ മരങ്ങളെല്ലാം എരിഞ്ഞുപോയിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവേ, നിന്നോടു ഞാൻ നിലവിളിക്കുന്നു; മരുഭൂമിയിലെ പുല്പുറങ്ങൾ തീക്കും പറമ്പിലെ വൃക്ഷങ്ങൾ എല്ലാം ജ്വാലെക്കും ഇരയായിത്തീർന്നുവല്ലോ.
Malayalam 1992 MBSI
യഹോവേ, നിന്നോടു ഞാന്‍ നിലവിളിക്കുന്നു; മരുഭൂമിയിലെ പുല്പുറങ്ങള്‍ തീക്കും പറമ്പിലെ വൃക്ഷങ്ങള്‍ എല്ലാം ജ്വാലെക്കും ഇരയായിത്തീര്‍ന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവേ, നിന്നോട് ഞാൻ നിലവിളിക്കുന്നു; മരുഭൂമിയിലെ പുല്പുറങ്ങൾ തീയ്ക്കും വയലിലെ വൃക്ഷങ്ങൾ എല്ലാം തീജ്വാലയ്ക്കും ഇരയായിത്തീർന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവേ, നിന്നോടു ഞാന്‍ നിലവിളിക്കുന്നു; മരുഭൂമിയിലെ പുല്പുറങ്ങള്‍ തീക്കും പറമ്പിലെ വൃക്ഷങ്ങള്‍ എല്ലാം ജ്വാലയ്ക്കും ഇരയായിത്തീര്‍ന്നുവല്ലോ.
Malayalam Bible POC-ML 2013
കര്‍ത്താവേ, ഞാന്‍ അങ്ങയോടു നിലവിളിക്കുന്നു; വിജനപ്രദേശങ്ങളിലെ പുല്‍പു റങ്ങളെ അഗ്‌നി വിഴുങ്ങിയിരിക്കുന്നു. വയലിലെ മരങ്ങളെല്ലാം കത്തിനശിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവേ, ഞാൻ അങ്ങയോടു നിലവിളിക്കുന്നു, കാരണം തരിശുനിലത്തെ മേച്ചിൽപ്പുറങ്ങളെ അഗ്നി വിഴുങ്ങിക്കളഞ്ഞു, നിലത്തെ സകലവൃക്ഷങ്ങളെയും ജ്വാലകൾ ദഹിപ്പിച്ചുകളഞ്ഞു.